കോവിഡ് കാലത്ത് നെല്‍കര്‍ഷകര്‍ക്ക് താങ്ങായി സപ്ലൈകോ

Spread the love

post

പത്തനംതിട്ട: കോവിഡും മഴക്കെടുതിയും നെല്‍കര്‍ഷകരെ വലച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാകുകയാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗം. 2020-21 കാലയിളവില്‍ 2686 കര്‍ഷകരില്‍ നിന്ന് ഇതുവരെ 12028.652 ടണ്‍ നെല്ലാണ് സപ്ലൈകോ ജില്ലാ നെല്ല് സംഭരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സംഭരിച്ചത്.

  കര്‍ഷകരില്‍ നിന്നു സംഭരിച്ച 11201.015 ടണ്‍ നെല്ലിന്റെ കണക്ക് പരിശോധന പൂര്‍ത്തിയാക്കി ഇവര്‍ക്കുള്ള തുക അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ജില്ലാ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി.എല്‍ മിനി പറഞ്ഞു. കിലോയ്ക്ക് 27.48 രൂപയാണു നെല്ലിന്റെ സംഭരണ വില.

1022 കര്‍ഷകര്‍ക്കു 5228.86 ടണ്‍ നെല്ലിന്റെ സംഭരണവില ബാങ്ക് മുഖേന ലോണായി ഇതുവരെ നല്‍കിക്കഴിഞ്ഞു.  നെല്‍കര്‍ഷകരുടെ രജിസ്ട്രേഷന്‍ മുതല്‍ സംഭരണ വില ലഭ്യമാക്കല്‍ വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടക്കുന്നത് www.supplycopaddy.in എന്ന സപ്ലൈകോ പോര്‍ട്ടല്‍ മുഖേനയാണ്. പത്തനംതിട്ട ജില്ലയില്‍ നിന്നും 3209 കര്‍ഷകര്‍ സപ്ലൈകോ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ജില്ലയില്‍ ടൗട്ടയുമായി ബന്ധപ്പെട്ടുണ്ടായ മഴക്കെടുതിമൂലം 167.400 ഹെക്ടര്‍  നെല്‍കൃഷിയാണ്  നശിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *