പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും : പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

Spread the love
ന്യൂയോർക് :നോർക്കയുടെ(Non Resident Keratitis Affairs ) അംഗീകാരമുള്ള
ഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക സ്വീകരിക്കുന്ന  പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി  പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബൽ  പ്രസിഡണ്ട് എം പീ സലീമിന്റെ അധ്യക്ഷതയിൽ ജൂൺ 11 വെള്ളിയാഴ്ച സൂം പ്ലാറ്റഫോമിലൂടെ   സംഘടിപ്പിച്ച ഗ്ലോബൽ  പൊതു യോഗമാണ് ഈ നിർണായക തീരുമാനമെടുത്തത് . മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ അന്തരിച്ച  പി എം എഫ്  ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെയും, പി എം എഫ് സൗദി അംഗം  നൗഷാദ് വെട്ടിയറിന്റെയും അനുസ്മരണം നടത്തി.തുടർന്നു അവരുടെ വിയോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കളും, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ രാജ്യങ്ങളിലെ പി എം എഫ് നേതാക്കളും ഭാരവാഹികളും പങ്കെടുത്തു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ശ്രീ. ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ. ജോർജ് പടിക്കകുടി, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ. സാജൻ പട്ടേരി, ഗ്ലോബൽ അസ്സോസിയേറ്റ് കോഓർഡിനേറ്റർ ശ്രീ. നൗഫൽ മടത്തറ, ഗ്ലോബൽ വിമൻസ് കോഓർഡിനേറ്റർ ശ്രീമതി. അനിത പുല്ലായി, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ ശ്രീ. പി പി ചെറിയാൻ, ഗ്ലോബൽ ജോയിൻ സെക്രട്ടറി ശ്രീ. ജോസഫ് പോൾ, ഗ്ലോബൽ എസ്‌കോം ശ്രീ. ഷാജി രാമപുരം, ഗ്ലോബൽ എസ്‌കോം ശ്രീ. കേശു എന്നിവർ ആശംസകൾ അർപ്പിക്കുകയും, വിവിധ രാജ്യങ്ങളിലെ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി , കോഓർഡിനേറ്റർ, ട്രഷറർ, എന്നിവർ പല നിർദേശങ്ങൾ മുന്നോട്ടു വെക്കുകയും ചർച്ച ചെയ്തു അംഗീകരിക്കുകയും ചെയ്തു, യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് ജോൺ സ്വാഗതം ചെയ്തു.
കോവിഡ് കാലത്തു നടത്തിയ വിവിധ പരിപാടികളെ കുറിച്ചും കേരള സർക്കാരിന്റെ കോവിഡ് സഹായ പദ്ധതിയെ കുറിച്ചും, നോർക്കയെ സഹായിക്കുന്ന കാര്യവും, മെമ്പർമാരുടെ ഗ്രൂപ്പ് ഇൻഷുറൻസിനെ കുറിച്ചും പി എം എഫ് ഭാവി പരിപാടികളെ കുറിച്ചും  ഗ്ലോബൽ പ്രസിഡണ്ട് വിശദീകരിച്ചു പ്രസ്തുത പദ്ധതികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പിന്തുണ നൽകുകയും ചെയ്തു  കൂടാതെ മെംബെര്ഷിപ്പിനെ കുറിച്ചും തിരിച്ചറിയൽ  കാർഡ് വിതരണത്തെ കുറിച്ചു ഗ്ലോബൽ കോഓർഡിനേറ്റർ വിശദീകരിക്കുകയുണ്ടായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭാരവാഹികളുടെ നിർദേശങ്ങൾക്കും ആശയങ്ങൾക്കും ഗ്ലോബൽ പ്രസിഡന്റും, ഗ്ലോബൽ ജനറൽ സെക്രട്ടറിയും, ഗ്ലോബൽ കോർഡിനേറ്ററും മറുപടി നൽകി ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയത്തിന്റെ നന്ദി പ്രകാശത്തോടെ യോഗം അവസാനിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *