ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി : ജോയിച്ചൻപുതുക്കുളം

Picture

ഡിട്രോയിറ്റ്: ജൂണ്‍ ആറിന് ഞായറാഴ്ച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടത്തി. രാവിലെ 9:30 നു വി: കുര്‍ബ്ബാന  ആരംഭിച്ചു. ചിക്കാഗോ  സെന്റ് തോമസ് സീറോമലബാര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
Picture2
ഇടവക  വികാരി റവ .ഫാ.ജോസെഫ്  ജെമി പുതുശ്ശേരില്‍, റവ.ഫാ.ജോയി ചക്കിയാന്‍, റവ.ഫാ.ബിജു ചൂരപ്പാടത്ത് OFM Cap,റെവ.ഫാ.ബിനോയി നെടുംപറമ്പില്‍  OFM Cap എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ജോസെഫ് ജസ്റ്റിന്‍ കോര അച്ചിറത്തലയ്ക്കല്‍ , മാത്യൂ ജസ്റ്റിന്‍ കോര അച്ചിറത്തലയ്ക്കല്‍, ജെയ്ഡന്‍ ഡേവിസ് എരുമത്തറ, ജോനാ ദീപു കളപ്പുരയില്‍ , മിഷെല്‍ മാത്യുസ് കണ്ണച്ചാന്‍പറമ്പില്‍ , അജയ് ജോര്‍ജ് പൊക്കംതാനം, ക്രിസ്റ്റഫര്‍കുരിയന്‍ സ്റ്റീഫന്‍ താന്നിക്കുഴിപ്പില്‍, ഐസെയ്യ സൈമണ്‍ താന്നിച്ചുവട്ടില്‍, ഒലീവിയ സൈമണ്‍ താന്നിച്ചുവട്ടില്‍എന്നിവരാണ് ദിവ്യകാരുണ്യം സ്വീകരിച്ചത്.

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ)

Leave a Reply

Your email address will not be published. Required fields are marked *