മുട്ടില്‍ മരം കൊള്ള: ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്

muttil

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ളയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്  കത്ത് നല്‍കി.
Governor - Government of Kerala, India                       

ഈ മരംകൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വന്‍ഗൂഢാലോചനയുണ്ട്. കൃഷിക്കാരുടെയും ആദിവാസികളുടെയും താത്പര്യം സംരക്ഷിക്കാനെന്ന വ്യാജേനയാണ് ഈ വന്‍ കൊള്ള നടന്നിരിക്കുന്നത്. ഈ കൊള്ളയെപ്പറ്റി ഇതേവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. സ്വതന്ത്രമായ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് മാത്രമേ വിവിധ തലത്തില്‍ നടന്ന ഈ ഗൂഢാലോചനയുടെ വസ്തുതകള്‍ പുറത്തു കൊണ്ടു വരാനാവൂ. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *