ജനുവരി ആറിലെ ക്യാപ്പിറ്റോള്‍ കലാപം, ആദ്യ വിധി

Spread the love

Picture

വാഷിംഗ്ടണ്‍ ഡി.സി : ജനുവരി 6 ന് അമേരിക്കന്‍ ജനാധിപത്യത്തിന് നേരെ ഭീഷണിയുയര്‍ത്തി ക്യാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക്‌ടെതിരെ ചാര്‍ജ് ചെയ്ത കേസ്സുകളില്‍ ആദ്യ വിധി പ്രഖ്യാപിച്ചു .

Picture2
ജൂണ്‍ 23 ബുധനാഴ്ച അന്ന മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കിക്കൊണ്ട് 36 മാസത്തെ നല്ല നടപ്പിന് ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത് . ഇതിന് പുറമെ 120 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസിനും , 500 ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു .
നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി 6 ന് ചേര്‍ന്ന യു.എസ് കോണ്‍ഗ്രസ്സിലേക്ക് ഇരച്ചു കയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ചാര്‍ജ്ജ് .
ഈ കേസില്‍ പ്രോസിക്യൂട്ടേഴ്‌സ് പ്രതിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി . ചുരുങ്ങിയത് 6 മാസമെങ്കിലും ജയില്‍ ശിക്ഷ  ലഭിക്കേണ്ട കുറ്റമാണിത് . ഇവര്‍ കുറ്റം സമ്മതിക്കുകയും പ്രോസിക്യൂട്ടറുമായി ധാരണയില്‍ എത്തിയതുമാണ് ജയില്‍ ശിക്ഷ ഒഴിവാകാന്‍ കാരണമായത് .
Picture3
ജനുവരി 6 ന് നടന്ന കലാപത്തില്‍ പങ്കെടുത്തതിന് 500 പേര്‍ക്കെതിരെയാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് .ഇന്ത്യാനയില്‍ നിന്നും ഡ്രൈവ് ചെയ്താണ് അന്നാ മോര്‍ഗന്‍ വാഷിംഗ്ടണില്‍ ട്രംപിന് പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിച്ചേര്‍ന്നത് . ആദ്യ കേസിലെ വിധി പുറത്ത് വന്നതോടെ മറ്റു കേസുകളിലും കടുത്ത ശിക്ഷ ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന സൂചനയാണ് ലഭിക്കുന്നത്  .

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *