ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാള്‍ ജൂലൈ 3,4 തീയതികളില്‍ – ഷോളി കുമ്പിളുവേലി

Picture

ന്യൂയോര്‍ക്ക്: ഭാരതീയ സഭയുടെ സ്ഥാപകനും, ബ്രോങ്ക്‌സ് ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 3,4 (ശനി, ഞായര്‍) തീയതികളില്‍ ഭക്ക്യാഢംബരപൂര്‍വ്വം ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായ ജൂണ്‍ 25 വെള്ളിയാഴ്ച മുതല്‍ ജൂലൈ 3 ശനിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നൊവേനയും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ജൂണ്‍ 27-ന് ഞായറാഴ്ച രാവിലെ 9.30-ന് തിരുനാളിനു കൊടിയേറും. പ്രസുദേന്തിമാരെ വാഴിക്കല്‍, തുടര്‍ന്ന് ആഘോഷമായ ദിവ്യബലി.

ജൂലൈ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിച്ച്, ഭക്തരുടെ വണക്കത്തിനായി സമര്‍പ്പിക്കും. തുടര്‍ന്ന് 7 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് അസിസ്റ്റന്റ് വികാരി റവ.ഫാ. റോയിസണ്‍ മേനോലിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

ദുക്‌റാന ദിനമായ ജൂലൈ മൂന്നാം തീയതി ശനിയാഴ്ച പതിവുപോലെ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. തിരുകര്‍മ്മങ്ങളില്‍ റവ.ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍ കാര്‍മികത്വം വഹിക്കും.

വൈകുന്നേരം 4 മണിക്ക് വേസ്പര, തുടര്‍ന്ന് ആഘോഷമായ ദിവ്യബലി- ഇടവകയുടെ സ്ഥാപകനും മുന്‍ വികാരിയുമായ റവ.ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മികനായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈവ് ഓക്കസ്ട്രയോടുകൂടി ആഘോഷമായ പാട്ടുകുര്‍ബാന, ചിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജൂലൈ അഞ്ചാം തീയതി തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് സെമിത്തേരി സന്ദര്‍ശനം, തുടര്‍ന്ന് 7 മണിക്ക് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന, അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും.

വി. തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും, വികാരി ഫാ. ജോഷി എളമ്പാശേരില്‍ ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ജോയിച്ചൻപുതുക്കുളം

Leave Comment