ഇന്നലെ(ജൂണ്‍ 26) 6605 പേര്‍ക്ക് വാക്സിന്‍ നല്‍കി


on June 27th, 2021

                       

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 26) 6605 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഒന്‍പത് അരോഗ്യപ്രവര്‍ത്തകരും 114 മുന്നണിപ്പോരാളികളും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 18 നും 44 നും ഇടയിലുള്ള 227 പേരും 45 നും 59 നും ഇടയിലുള്ള 1620 പേരും 60 വയസിന് മുകളിലുള്ള 904 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 84 മുന്നണിപ്പോരാളികള്‍ക്കും രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 18 നും 44 നും ഇടയിലുള്ള 88 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 1464 പേര്‍ക്കും 60 വയസിന് മുകളിലുള്ള 2053 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *