അഖില ലോക ചെറുകഥാ മത്സരം: ഓണത്തിനു ക്യാഷ് പ്രൈസ്‌ – (പി.ഡി. ജോര്‍ജ് നടവയല്‍)

Spread the love

Picture

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയാ മലയാള സഹിത്യ വേദി (ലാമ്പ് ലിറ്റററി അസ്സോസിയേഷന്‍ ഓഫ് മലയാളം, ഫിലഡല്‍ഫിയാ) അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. െ്രെടസ്‌റ്റേറ്റ് കേരളാഫോറം നേതൃത്വം നല്‍കുന്ന അമേരിക്കന്‍ ദേശീയ ഓണാഘോഷത്തിന്റെ ഭാഗമാ യാണ്‍~ അഖില ലോക ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത്~.

കഥയ്ക്ക് പ്രത്യേക വിഷയമില്ല. മലയാള ഭാഷയില്‍ രണ്ടായിരം വാക്കുകളില്‍ കവിയാത്ത ചെറുകഥകള്‍ MalayalamAmerica@gmail.com എന്ന ഇ മെയില്‍ അഡ്രസ്സില്‍ 2021 ആഗസ്റ്റ് 5 നകം ലഭിക്കണം. പ്രസസ്തരായ സാഹിത്യകാരന്മാരുടെ സമിതി മൂല്യ നിര്‍ണ്ണയം നടത്തും.തെരഞ്ഞെടുക്കപ്പെടുന്ന കഥാകൃത്തുക്കളുടെ പേരുവിവരം ആഗസ്റ്റ് 15 ന് പ്രഖ്യാപിക്കും. ആഗ്സ്റ്റ് 21 ന് െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം നേതൃത്വം നല്‍കുന്ന ദേശീയ ഓണാഘോഷ വേദിയില്‍ (ഫിലഡല്‍ഫിയ) വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

ക്യാഷ് അവാര്‍ഡുകള്‍ മൂന്നു കഥകള്‍ക്കായി പങ്കു വയ്ക്കും. ഫിലഡല്‍ഫിയയില്‍ വന്നു സ്വീകരിക്കാന്‍ അസൗകര്യമുള്ളവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വെസ്‌റ്റേണ്‍ യൂണിയന്‍ മുഖേന അയച്ചു കൊടുക്കും. അത്തരം സാഹചര്യത്തില്‍ കഥാകൃത്തുക്കള്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികള്‍ക്ക് ഓഗസ്റ്റ് 21 ന് അമേരിക്കന്‍ ദേശീയ ഓണാഘോഷത്തില്‍ ആദരം സ്വീകരിക്കുവാന്‍ വേദിയില്‍ അവസരമൊരുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ 267 212 6487 (പ്രസിഡന്റ്), നീനാ പനയ്ക്കല്‍ 215 722 6741, അശോകന്‍ വേങ്ങശ്ശേരി (വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ 215 494 6420 (സെക്രട്ടറി), അനിതാ പണിക്കര്‍ കടമ്പിന്‍തറ 516 205 21 46 (ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ 215 605 7310 (ട്രഷറാര്‍). ലൈലാ അലക്‌സ്, നിമ്മിദാസ്, ഡോ. ആനി എബ്രഹാം, ജോര്‍ജ് ഓലിക്കല്‍, രാജൂ പടയാറ്റി, ജോര്‍ജുകുട്ടി ലൂക്കോസ് എന്നിവരാണ്‍ ഫിലഡല്‍ഫിയാ മലയാള സാഹിത്യവേദി പ്രവര്‍ത്തക അംഗങ്ങള്‍.

ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *