ഇറാന്‍ – ഇറാക്ക് അതിര്‍ത്തി ഭീകര താവളങ്ങള്‍ക്കുനേരേ ബോംബ് വര്‍ഷിക്കാന്‍ ബൈഡന്‍ ഉത്തരവിട്ടു


on June 28th, 2021

Picture

വാഷിംഗ്ടണ്‍: ഇറാന്‍- ഇറാക്ക് അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ക്കുനേരേ പ്രതിരോധത്തിന്റെ ഭാഗമായി ബോംബിടുന്നതിന് പ്രസിഡന്റ് ബൈഡന്‍ ഉത്തരവിട്ടു. ഞായറാഴ്ച വൈകിട്ടാണ് മിലിട്ടറിക്ക് ഇതു സംബന്ധിച്ച് പ്രസിഡന്റ് ഉത്തരവ് നല്‍കിയതെന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് വൈകിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
Picture2
ഇറാന്‍ പിന്തുണയോടെ ഭീകരര്‍ യു.എ.വി ഏരിയയില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കുനേരേ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇറാനിലും സിറിയയിലും ഭീകരരുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്കുനേരേയാണ് യു.എസ് ബോംബാക്രമണം നടത്തുന്നതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കാര്‍ബിയും പ്രസ്താവനയില്‍ പറഞ്ഞു.
Picture3
യു.എസ് പൗരന്മാരെ സംരക്ഷിക്കേണ്ടതുള്ളതിനാലാണ് ഇങ്ങനെയൊരു ഉത്തരവിടുന്നതെന്ന് ബൈഡന്‍ വിശദീകരിച്ചു. തുടര്‍ച്ചയായി ഇറാന്‍ പിന്തുണയോടെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെ തകര്‍ക്കുക എന്നതും ബോംബാക്രമണത്തിന്റെ മറ്റൊരു ലക്ഷ്യമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഇതു ബൈഡന്റെ രണ്ടാമത്തെ ബോംബാക്രമണ ഉത്തരവാണെന്നും അധികാരത്തില്‍ കയറിയ ഉടനെ ഫെബ്രുവരിയില്‍ സിറിയയില്‍ ഇറാനിയന്‍ പിന്തുണയുള്ള ഭീകരര്‍ക്ക് നേരേ വ്യോമാക്രമണത്തിന് ഉത്തരവിട്ടിരുന്നു. ഇന്റര്‍നാഷണല്‍ നിയമമനുസരിച്ച് സ്വയം പ്രതിരോധിക്കുന്നതിന് അവകാശമുണ്ടെന്നാണ് പെന്റഗണ്‍ നല്‍കുന്ന വിശദീകരണം.

റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *