കോവിഡ് വാക്‌സീന്‍ ക്ഷാമം രൂക്ഷം: സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
               

കേരളത്തില്‍ കോവിഡിന്റെ മുന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക്  വാക്‌സില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി എടുക്കണം.  18 വയസ് കഴിഞ്ഞവര്‍ക്കും കേന്ദ്രം സൗജന്യ വാക്‌സിന്‍ നല്‍കുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കേരളത്തില്‍ പല ജില്ലകളിലും  വാക്‌സിന്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. 45 വയസിനു മുകളില്‍ ആദ്യ വാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാം വാക്‌സിന്‍ 80 ഉം 90 ദിവസം കഴിഞ്ഞിട്ടും ലഭ്യമല്ലാത്ത അവസ്ഥ പല സ്ഥലത്തും ഉണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി വാക്‌സീനായി പരക്കം പായുന്ന കാഴ്ച മിക്കിടത്തും കാണാം.  കോവാക്‌സിന്‍ ആദ്യ ടോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ്  കോവാക്‌സിന്‍ ലഭ്യമല്ല. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും എല്ലാം കാര്യക്ഷമമായി നടക്കുന്നു എന്നാണു വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്. എന്നാല്‍ താഴെ തട്ടില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. .ഇക്കാര്യങ്ങള്‍ പരിശോധിച്ചു അടിയന്തിര നടപടി സ്വികരിക്കണമെന്നു രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *