ടെക്‌സസില്‍ പത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കണക്കുപരീക്ഷയില്‍ പരാജയം : പി.പി.ചെറിയാന്‍     

ഓസ്റ്റിന്‍: ടെക്‌സസ് പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്കു പരീക്ഷയില്‍ പരാജയം. കണക്കു പരീക്ഷയെടുത്തവരില്‍ പത്തില്‍ നാലുപേര്‍ വീതമാണ് പരാജയപ്പെടുന്നതെന്ന് പബ്ലിക്ക് സ്‌ക്കൂള്‍ അധികൃതര്‍ പറയുന്നു.
പാന്‍ഡമിക്കിനെ തുടര്‍ന്ന് തടസപ്പെട്ട രണ്ടുവര്‍ഷത്തെ കണക്ക്, എഴുത്ത് പരീക്ഷകളെയാണ് വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചിരിക്കുന്നത്.
2019 ല്‍ പരാജയപ്പെട്ടതിനേക്കാള്‍ കൂടുതലാണ് 2021ലെ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍. വെര്‍ച്ച്വല്‍ ആയി പഠനം നടത്തിയ വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ പരാജയപ്പെട്ടിരിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാത്തവരിലും, അല്ലാത്തവരിലും എല്ലാവിഭാഗത്തില്‍പ്പെട്ടവരിലും പരാജയം ഉണ്ടായിട്ടുണ്ടെന്നും കൂടുതല്‍ ബ്ലാക്ക് ആന്റ് ഹിസ്പാനിക്ക് വിദ്യാര്‍ത്ഥികളാണെന്നും ടെക്‌സസ് എഡുക്കേഷന്‍ ഏജന്‍സി പറഞ്ഞു.
ടെക്‌സസ്സിലെ 800,000 ത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് മാത്തമാറ്റിക്‌സില്‍ താരതമേന്യെ കുറഞ്ഞ സ്‌കോളാറാണ് ലഭിച്ചിട്ടുള്‌ളത്. എഡിക്കേഷന്‍ കമ്മീഷ്‌നര്‍ മൈക്ക് മൊറാത്ത പറഞ്ഞു. ഈ വര്‍ഷത്തെ മാത്ത് പരീക്ഷയില്‍ 37 ശതമാനവും, റീഡിങ്ങില്‍ 33 ശതമാനവും പരാജയപ്പെട്ടിട്ടുണ്ട്.
2019 നേക്കാള്‍ ശരാശരി 16 ശതമാനവും 4 ശതമാനവുമാണ് കൂടുതല്‍. പരാജയത്തിന് കാരണം വെര്‍ച്വല്‍ വിദ്യാഭ്യാസമോ, എഡുക്കേറ്റര്‍മാരോ എന്ന് പറയാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളില്‍ വന്ന് പഠനത്തിനുള്ള എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്. ഓണ്‍ലൈനിലും ഇതേ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Leave Comment