ഡാളസ് കേരള അസ്സോസിയേഷന്‍ ഡ്രീംസ് ക്യാമ്പ്- ജൂലായ് 19 മുതല്‍ : പി.പി.ചെറിയാന്‍


on June 30th, 2021

ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ജൂലായ് 19 മുതല്‍ 22 വരെ ഡ്രീംസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ കോഴ്‌സിലേക്ക് ഗ്രേഡ് 6 മുതല്‍ 8വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂലായ് 12ന് മുമ്പായി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്‌ട്രേഷന്‍ സൗജന്യമാണ്.
സൂം പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിക്കുന്ന ജൂലായ് 19 മുതല്‍ 22വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയാണ് ക്ലാസ്സുകള്‍ ഉണ്ടായിരിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
റവ.ഡോ.ലിജോ തോമസ് സ്ഥാപിച്ച ഇന്റര്‍നാഷ്ണല്‍ സംഘടനയാണ് ഡ്രീംസ്. ഡ്രീംസ് ക്യാമ്പില്‍ പങ്കെടുത്തിട്ടുള്ള പല വിദ്യാര്‍ത്ഥികളും പിന്നീട് പല സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതൃത്വനിരയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഡ്രീംസ് ക്യാമ്പിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ലീഡേഴ്‌സായ ലിയോണ്‍ തരകന്‍, അലന്‍ കോശി ഷെറി ഡാനിയേല്‍, ലിയ തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ജോതം സൈമണ്‍ അറിയിച്ചു. ക്യാമ്പിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും ക്ഷണിക്കുന്നതായി അസ്സോ.സെക്രട്ടറി പ്രദീപ് നാഗന്തൂലില്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് – ജോതം സൈമണ്‍  – 469 642 3472
ലിയോണ്‍ തരകന്‍ 214 715 7281
അലന്‍ കോശി- 469-345 2670

Leave a Reply

Your email address will not be published. Required fields are marked *