ഗാല്‍വസ്റ്റണില്‍ അദ്ധ്യാപിക കൊല്ലപ്പെട്ട കേസ്സില്‍ മകന്‍ അറസ്റ്റില്‍ : പി.പി.ചെറിയാന്‍

Spread the love

ഗാല്‍വസ്റ്റണ്‍(ഹൂസ്റ്റണ്‍): ഗാല്‍വസ്റ്റണ്‍ ഇന്റിപെണ്ടന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അദ്ധഅദ്ധ്യാപിക ദസരി ഹാര്‍ട്ടനെറ്റ്(61) കൊല്ലപ്പെട്ട കേസ്സില്‍ മകന്‍ ഗ്രിഗറി പോള്‍ ഹാര്‍ട്ടനെറ്റഇന്റെ(32) ഗാല്‍വസ്റ്റണ്‍ പോലീസ് അറസ്റ്റു ചെയ്തു.

ജൂണ്‍ 28, തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. രാത്രി 9 മണിക്ക് 2800 ബ്ലോക്ക് പൈന്‍ സ്ട്രീറ്റിലെ വീട്ടില്‍ നിന്നും പോലീസിന് ഫോണ്‍ കോള്‍ ലഭിച്ചു. വീട്ടില്‍ ലഹള നടക്കുന്നുവെന്നായിരുന്നു ഫോണ്‍ കോള്‍. സംഭവസ്ഥലത്ത് എത്തിയ പോലീസ് രക്തത്തില്‍ കുൡച്ചു അബോധാവസ്ഥയില്‍ കിടന്നിരുന്ന അദ്ധ്യാപികയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ മരണപ്പെട്ടിരുന്നുവെന്ന്പോലീസ് പറഞ്ഞു.
അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായതായും, പിന്നീട് മര്‍ദ്ദനത്തില്‍ അവസാനിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മകനെ സമീപപ്രദേശത്തു നിന്നു തന്നെ പോലീസ് പിടികൂടി. ഗാല്‍വസ്റ്റന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഗ്രിഗറി 300,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. പിന്നീട് ഗാല്‍വസ്റ്റന്‍ കൗണ്ടി ജയിലിലേക്ക് മാറ്റി.

ദീര്‍ഘകാലം ഗാല്‍വസ്റ്റന്‍ ഐ.എസ്.ഡിയില്‍ ബൈലിഗ്വില്‍ അദ്ധ്യാപികയായിരുന്ന ദസരി കഴിഞ്ഞവര്‍ഷമാണ് വിരമിച്ചത്. എന്നാല്‍ പാന്‍ഡമിക്ക് വ്യാപകമായതോടെ ഓണ്‍ലൈന്‍ അദ്ധ്യാപികയായി ഇവര്‍സര്‍വീസില്‍ പ്രവേശിച്ചിരുന്നു. ഇവരുടെ 31-ാം വിവാഹവാര്‍ഷികം ഈ വര്‍ഷം ആദ്യം ആഘോഷിച്ചിരുന്നു. ഈ സംഭവത്തെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഗാല്‍വസ്റ്റന്‍ പോലീസുമായോ(4097653781), ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ(409 76384) ബന്ധപ്പെടേണ്ടതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *