ഡോ: പി.കെ വാര്യർ ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭ : മന്ത്രി സജി ചെറിയാൻ

ഡോ. പി.കെ. വാരിയരുടേത് സമൂഹത്തിനായി സമർപ്പിച്ച ധന്യജീവിതം: മുഖ്യമന്ത്രി - KERALA - GENERAL | Kerala Kaumudi Online

ആയുസ്സിന്റെ വേദമെന്ന ആയുർവേദത്തിന്റെ അറിവിനെ ആത്മാവിൽ ആവാഹിച്ച മഹാപ്രതിഭയായിരുന്നു ഡോ. പി. കെ വാര്യരെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചെറിയ വാക്കുകളിൽ ഒതുക്കാനാവുന്നതല്ല ഒരു നൂറ്റാണ്ട് കാലം കർമ്മനിരതജീവിതത്തിലൂടെ അദ്ദേഹം ലോകത്തിനു

നൽകിയ ന•കളും, സ്വീകരിച്ച പുരസ്‌കാരങ്ങളും.  ആയുർവേദത്തിന്റെ മഹാശൈലങ്ങൾ കീഴടക്കുമ്പോഴും വൈദ്യവൃത്തിയിൽ അദ്ദേഹം സൂക്ഷിച്ച മാനവികതയുടെ അടിസ്ഥാനം വൈദ്യനാകുന്നതിനു മുൻപ്  കമ്യൂണിസ്റ്റുകാരനായിരുന്നതിനാലാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave Comment