അനുശോചനം


on July 12th, 2021

ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അനുശോചിച്ചു.അശരണരെയും പാവപ്പെട്ടവരെയും ചേർത്തുനിർത്തിയ മഹാ ഇടയനായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ

M. M. Hassan

ബാവ. ആത്മീയതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിച്ച അദ്ദേഹം സാമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും വേണ്ടി നിരവധി കാരുണ്യ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചത്.തിരുമേനിയുടെ  വിയോഗം സഭയ്ക്കു മാത്രമല്ല, കേരളീയസമൂഹത്തിനും വലിയ നഷ്ടമാണെന്ന് ഹസന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *