ജോഷി വള്ളിക്കളം ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിങ്ങളുടെ അനുവാദത്തോടെ മത്സരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2022 ല്‍ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 30 വര്‍ഷത്തേലേറെ പല സ്ഥാനങ്ങള്‍ ഞാന്‍ വഹിച്ചു കൊണ്ട് സംഘടനയുടെ ശക്തമായ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് സാധിച്ചു എന്നത് അഭിമാനപുരസരം ഓര്‍ക്കുന്നു.

കേരളത്തിലായിരുന്നപ്പോള്‍ കോളേജ് ഹൈസ്‌ക്കൂള്‍ കാലഘട്ടില്‍ കെ.എസ്.യു.(1) യൂണിറ്റ് പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ് , താലൂക്ക് പ്രസിഡന്റ്, എ.കെ.സി.സി. സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജില്‍ ആയിരുന്നപ്പോള്‍ കോളേജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍, എസ്ബി കോളേജിന്റെ ചരിത്രത്തില്‍ ആദ്യത്തെ കെ.എസ്.യു.(1) 93 ശതമാനം വോട്ടോടെ കോളേജ് യൂണിയന്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെടുകയാണ്ടായി.
1991-ല്‍ ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഷിക്കാഗോ മലയാളി അസോസിയേഷനില്‍ സ്ഥിരാംഗത്വം എടുക്കുകയും 92- ജോ.സെക്രട്ടറി, 94-ല്‍ ഇലക്ടീവ് ജോ.സെക്രട്ടറി, പല തവണ ബോര്‍ഡംഗം, 2008-ല്‍ പ്രസിഡന്റ് ലെജി പട്ടരുമഠമായിരിക്കുമ്പോള്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2009 ല്‍ എസ്.എം.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ ഇന്‍ഡ്യന്‍ കോണ്‍സിലേറ്റുമായി ബന്ധപ്പെട്ടു കൊണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറ്റവും ആവശ്യമായി വേണ്ടിയിരുന്ന ഒ.സി.ഐ. കാര്‍ഡ് 470 ലധികം ആളുകള്‍ക്ക് ലഭ്യമാക്കുന്നതിന് സാധിച്ചു എന്നത് ഓര്‍ക്കുന്നു.

തുടര്‍ന്ന് 2018-21 കാലഘട്ടത്തില്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ അസോസിയേഷന്‍ അന്നുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടനുമായി ചേര്‍ന്ന് ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനു സാധിച്ചു. കേരളത്തില്‍ 5 ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്നതിന് സാധിച്ചു എന്നത് ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രം. രജന്‍ ഏബ്രഹാം പ്രസിഡന്റായിരുന്നപ്പോള്‍ കേരളത്തില്‍ വെള്ളപ്പൊക്കകാലത്ത് 18 ലക്ഷം രൂപ സംഭാവനയായി നല്‍കുന്നതിനും സാധിച്ചു. ഇങ്ങനെ അസോസിയേഷന്റെ പല മേഖലകളിലും തലത്തിലും പ്രവര്‍ത്തിച്ചു തന്റെ എളിയ കഴിവുകള്‍ തെളിയിച്ചതിനു ശേഷമാണ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ഷിക്കാഗോ മലയാളി അസോസിയേഷന് ഏറ്റവും നല്ല മാതൃകാ അസോസിയേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിക്കുന്നതിനായി എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍, യുവജനങ്ങള്‍, വനിതകള്‍, സീനിയര്‍ സിറ്റിസണ്‍സ്, പുതുമുഖങ്ങള്‍ എന്നിങ്ങനെ വിവിധ പ്രഗല്‍ഭരായ കഴിവുള്്‌ള പ്രതിഭകളെ ഉള്‍പ്പെടുത്തികൊണ്ടാണ് ഞാന്‍ പാനലിനെ അവതരിപ്പിച്ചത്. അതു ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും എതിരില്ലാതെ എല്ലാവരും തിരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.

പ്രതിഭകളെ ഞാന്‍ ഒന്നു പരിചയപ്പെടുത്തുകയാണ്. മൈക്കിള്‍ മാണി പറമ്പില്‍(വൈസ് പ്രസിഡന്റ്), ലീല ജോസഫ്(സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറര്‍) വനിതാ പ്രതിനിധികളായി ഡോ. സിബിള്‍ ഫിലിപ്പ്, റോസ് വടകര& ഷൈനി തോമസ് യുവ പ്രതിനിധികളായി സാറ അനില്‍& ജോബിന്‍ ജോര്‍ജ്, സീനിയര്‍ സിററിസണ്‍സ് തോമസ് മാത്യു, ഫിലിപ്പ് പുത്തന്‍പുര ബോര്‍ഡംഗങ്ങളായി അനിലാല്‍ ശ്രീനിവാസന്‍, ഷെവലിയാര്‍ ജെയ്‌മോന്‍ സക്കറിയ, ലെജി പട്ടരുമഠത്തില്‍, ജെയ്ന്‍ മുളങ്കാട്ട്, സൂസന്‍ ഷിബു, തോമസ് പുതക്കരി, മനോജ് കോട്ടപുറം, രവീന്ദ്രന്‍ കുട്ടപ്പന്‍, സജി തോമസ്, സാബു കട്ടപ്പുറം, വിവീഷ് ജേക്കബ്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇങ്ങനെ 23 അംഗങ്ങളുള്ള ഒരു പാനലിലെ പ്രസിഡന്റായിട്ടാണ് ഞാന്‍ മത്സരിക്കുന്നത്. എന്റെ പാനലിലെ ബഹുമുഖ പ്രതിഭകളായ 23 അംഗ ടീമിന്റെ പ്രസിഡന്റായി മത്സരിക്കുന്ന എനിക്ക് അസോസിയേഷന്‍ അംഗങ്ങളെയും മറ്റുള്ളവരെയുടെയും ശക്തമായ പിന്തുണ എനിക്ക് ലഭിക്കും എന്ന് ഉറപ്പാണ്. ഞാന്‍ പ്രസിഡന്റായി വിജയിച്ചാല്‍ നാട്ടില്‍ നിന്നും എത്തുന്നവര്‍ക്ക് ജോലി കണ്ടെത്തുന്നതിനും, കുട്ടികളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങള്‍, നിയമസഹായം, മെഡിക്കല്‍ ഉപദേശം, റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച സംശയം, ടാക്‌സ് സംബന്ധിച്ച ഉപദേശം, വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ഉപദേശം, സോഷ്യല്‍ വെല്‍ഫെയര്‍, സീനിയര്‍ സിറ്റിസണ്‍ സഹായം, സെക്കന്റ് ജനറേഷന്‍ രാഷ്ട്രീയ ഉപദേശം എന്നീ കാര്യങ്ങളിലെല്ലാം ഊന്നിയായിരിക്കും ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തിക്കുക എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.
എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളുടെയും വിലയേറിയ സമ്മതിദാനാവകാശം എനിക്കും നല്‍കി എന്നെ വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

വോട്ടിംഗ് ദിവസം 22 ആഗസ്റ്റ് 2021 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിവരെയാണ്. സ്ഥലം സി.എം.എ.ഹാള്‍, 834E. Rand RD. Mount Prospect, IL.

Author

Leave a Reply

Your email address will not be published. Required fields are marked *