താലിബാനുമായി ട്രമ്പ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ലംഘിച്ചുവെന്ന് മൈക്ക് പെന്‍സ്

Spread the love
വാഷിംഗ്ടണ്‍: താലിബാനുമായി ട്രമ്പ് ഒപ്പുവെച്ച കരാര്‍ ബൈഡന്‍ ലംഘിച്ചതാണ് ഇന്ന് അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങള്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി ബൈഡനാണെന്ന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് കുറ്റപ്പെടുത്തി.

അമേരിക്കന്‍ മിലിട്ടറിയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുരുത്, ഭീകര്‍ക്ക് സുരക്ഷിതമായ താവളമുണ്ടാക്കാന്‍ അനുവദിക്കരുത്. പുതിയൊരു ഗവണ്‍മെന്റ് ഉണ്ടാകുന്നതിന് അഫ്ഗാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് ഫെബ്രുവരി 2020 ല്‍ പ്രസിഡന്റ് ട്രമ്പ് താലിബാനുമായി ഉണ്ടാക്കിയ കരാര്‍. ഈ കരാര്‍ ലംഘിക്കാതെ നിലനില്‍ക്കുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തെ സാവകാശം പിന്‍വലിക്കുമെന്നും ട്രമ്പ് താലിബാന് ഉറപ്പു നല്‍കിയിരുന്നു.
ബൈഡന്‍ ഈ കരാര്‍ ലംഘിക്കുകയും, സൈന്യത്തെ യാതൊരു മുന്‍കരുതലുകളും സ്വീകരിക്കാതെ പിന്‍വലിക്കുകയും ചെയ്തത്. ഗുരുതര കൃത്യവിലോപമാണ് ബൈഡന്‍ ആവര്‍ത്തിച്ചു.
ആയിരക്കണക്കിന് അമേരിക്കക്കാരാണ് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ കഴിയാതെ താലിബാന്‍ ഏര്‍പ്പെടുത്തിയ ചെക്ക് പോസ്റ്റില്‍ തടയപ്പെട്ടിരിക്കുന്നത്. കാബൂളിന് സമീപം ഇപ്പോള്‍ തന്നെ 5000ത്തിനും പതിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ കാബൂളിനു ചുറ്റും കഴിയുന്നു. ഇവര്‍ക്ക് സുരക്ഷിത്വം നല്‍കുവാന്‍ അമേരിക്കന്‍ സൈനീകര്‍ക്കു കഴിയുന്നില്ല, എന്നും അവര്‍ സമ്മതിക്കുന്നു.
ട്രമ്പ് താലിബാനുമായി ഉണ്ടാക്കിയ ഡീന്‍ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ ക്‌ഴിഞ്ഞ ദശാബദങ്ങളില്‍ കാത്തിരുന്ന സ്ഥിരത ഉണ്ടാക്കാന്‍ കഴിഞ്ഞതായും, പതിനെട്ടു മാസം ഒരു അമേരിക്കന്‍ സൈനികനും മരണപ്പെട്ടിട്ടില്ലെന്നും പെല്‍സ് പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *