ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു – തോമസ് പടന്നമാക്കല്‍

ചിക്കാഗേ: ചിക്കാഗോയിലെ ഡെവോണ്‍ അവന്യൂ വില്‍ വച്ച് എഫ് ഐ എയുമായി സഹകരിച്ചു നടത്തിയ ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായ പരേഡില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു.
Picture
വര്‍ണശബളമായ അനേകം ഫ്‌ളോട്ടു കളുടെ അകമ്പടിയോടെ അമേരിക്കയുടെയും ഇന്ത്യയുടേയും ദേശീയ പതാകകളും ഉയര്‍ത്തി പിടിച്ചു ഭാരതാംബയ്ക്ക് അഭിവാദ്യങ്ങളും ജയ് വിളികളുടെ ആരവവുമായി മന്ദമന്ദം മുന്നേറിയ പ്രകടനം നയന മോഹനങ്ങളായിരുന്നു. ആയിരങ്ങള്‍ റോഡിന്റെ ഇരു വശത്തും തടിച്ചുകൂടിയ പ്പോള്‍അവരുടെ സ്‌നേഹ പ്രകടനമായി.

മധുരപലഹാരങ്ങളും വെള്ളവും മംഗോ ജൂസും ജാഥയില്‍ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്തുകൊണ്ട് സ്വതന്ത്ര ഭാരതത്തിന്റെ പിറവി ദിനത്തില്‍ അനേകര്‍ പങ്കു ചേര്‍ന്നു.വാദ്യ മേളങ്ങളും കേരളം ചാപ്റ്ററിന്റെ ശ്യാംകുമാര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പിന്റെ ചെണ്ട മേളവും ജനശ്രദ്ധ ആകര്‍ഷിച്ചു .
Picture2
ചിക്കാഗോ പോലീസ് ഗതാഗത നിയന്ത്രണം നടത്തി പരേഡിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. ഇരുവശത്തും തടിച്ചു കൂടിയ ജനസാഗരത്തിനു നടുവിലൂടെ ഏതാണ്ട് രണ്ട് കിലോമീറ്ററോളം ഘോഷയാത്ര തുടര്‍ന്നു.

ഐ ഓ സി ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫസര്‍ തമ്പി മാത്യു , ഐ ഓ സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, യൂ ഡി എഫ് കണ്‍വീനര്‍ സണ്ണി വള്ളിക്കളം, ഐ ഓ സി നാഷണല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം സന്തോഷ് നായര്‍, ഐഒസി കേരളാ ചാപ്റ്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, സെക്രട്ടറി ജെസ്സി റിന്‍സി ,ചിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളായ ജോസി കുരിശിങ്കല്‍, ആന്റോ കവലക്കല്‍, റിന്‍ സി കുര്യന്‍, കുടുംബ സമേതം എത്തിയ ജിബു സാം മമ്മരപ്പള്ളില്‍, സജി കുരിയന്‍, ജോര്‍ജ് മാത്യു (ബാബു), മാത്യു ചാണ്ടിപള്ളിക്കാപറമ്പില്‍ (ജോര്‍ജ്കുട്ടി) വേള്‍ഡ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ബെഞ്ചമിന്‍ തോമസ്, അനില്‍ കുമാര്‍ ,തുടങ്ങിയവര്‍ പ്രകടനത്തിന്റെ മുന്‍ നിരയില്‍ പങ്കെടുത്തു നേതൃത്വം നല്‍കി.
Picture3
തുടര്‍ന്ന് വെസ്‌റ്റേണ്‍ അവന്യൂവിലുള്ള മുനിസിപ്പല്‍ പാര്‍ക്കില്‍ സമ്മേളിച്ച യോഗത്തില്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ പങ്കുവെച്ചു ലഘു ഭക്ഷണത്തിനു ശേഷം പിരിഞ്ഞു.

റിപ്പോര്‍ട്ട്: തോമസ് പടന്നമാക്കല്‍

Leave a Reply

Your email address will not be published. Required fields are marked *