കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ്

Spread the love

കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 ഞായറാഴ്ച്ച കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്‍ (KAPC) കോഴിക്കോട് ബ്രാഞ്ചുമായി സഹകരിച്ചാണ് ആസ്റ്റര്‍ മിംസില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കോവിഡ് മുക്തമായതിനു ശേഷവും വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ മിക്കവരിലും കണ്ടുവരുന്നുണ്ട്. ലോങ്ങ് കോവിഡ് രോഗ ലക്ഷണങ്ങളായ ശാരീരികക്ഷമതക്കുറവ്, നടക്കുന്നതിനുള്ള ബുദ്ധിമുട്ട്, പേശികളുടെ ബലക്കുറവ്, ബാലൻസ് നഷ്ടപ്പെടൽ, ദൈനംദിന ജോലികളിൽ ഏർപ്പെടുന്നതിനുള്ള പ്രയാസം തുടങ്ങിയവയുടെ ചികിത്സയിൽ ഫിസിയോതെറാപ്പിയുടെ ആവശ്യകത വളരെ പ്രാധാന്യമുള്ളതാണ്.

സെപ്തംബര്‍ 12 ഞായറാഴ്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 1 മണിവരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് പങ്കെടുക്കാം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക: 9061443355.

റിപ്പോർട്ട്   :  Vijin Vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *