സ്കൂൾ കെട്ടിടങ്ങളുടെ ഗ്രാൻഡ് ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 14);നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്ഘാടന മേള

Spread the love

എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും . ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും.

മന്ത്രിമാരും പങ്കെടുക്കുന്ന സ്‌കൂളുകളും

1 ശ്രീ. വി. ശിവൻകുട്ടി
കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്‌കൂൾ ഇലിപ്പക്കുളം
2 ശ്രീ. റോഷി അഗസ്റ്റിൻ
ഇടുക്കി ജി.എച്ച്.എസ്.എസ്. തോപ്രാംകുടി
3 അഡ്വ. ആന്റണി രാജു
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ
4 ശ്രീ.എ.കെ. ശശീന്ദ്രൻ
എലത്തൂർ നിയോജകണ്ഡലം, ജി.എച്ച്.എസ്.എസ്., പായിമ്പ്ര
5 അഡ്വ. കെ. രാജൻ
ഒല്ലൂർ നിയോജകണ്ഡലം, കട്ടിലപൂവം സ്‌കൂൾ
6 അഡ്വ. ജി.ആർ. അനിൽ
നെടുമങ്ങാട് നിയോജകണ്ഡലം, ഗവ.എച്ച്.എസ്. കരിപ്പൂർ
7 ശ്രീ.വി.എൻ. വാസവൻ
ഏറ്റുമാനൂർ നിയോജകണ്ഡലം, എസ്.കെ.വി.ജി.എച്ച്.എസ്. നീണ്ടൂർ
8 ശ്രീ. കെ. രാധാകൃഷ്ണൻ
ചേലക്കര നിയോജകണ്ഡലം,വരവൂർ ഗവമെന്റ്, എൽ.പി.എസ്.
9 ശ്രീ. സജി ചെറിയാൻ
ചെങ്ങന്നൂർ നിയോജകണ്ഡലം, ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, പുലിയൂർ
10 ശ്രീമതി. വീണാ ജോർജ്ജ്
ആറന്മുള നിയോജകണ്ഡലം, എസ്.എം.എസ്.ജി.യു.പി.എസ്. ചന്ദനക്കുന്ന്
11 ശ്രീ. പി. രാജീവ്
കളമശ്ശേരി നിയോജകണ്ഡലം, ജി.എച്ച്.എസ്.എസ്. മുപ്പത്തടം
12 ശ്രീ. പി.എ. മുഹമ്മദ് റിയാസ്
ബേപ്പൂർ നിയോജകണ്ഡലം, ജി.യു.പി.എസ്. നടുവട്ടം
13 ശ്രീ.എം.വി. ഗോവിന്ദൻ മാസ്റ്റർ
തളിപ്പറമ്പ് നിയോജകണ്ഡലം, മലപ്പട്ടം തടിക്കടവ്
14 ഡോ.ആർ. ബിന്ദു
ഇരിങ്ങാലക്കുട നിയോജകണ്ഡലം, ജി.ജി.എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട
15 ശ്രീ. അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് സൗത്ത് നിയോജകണ്ഡലം, പറയഞ്ചേരി ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂൾ
16 ശ്രീ. കെ. കൃഷ്ണൻകുട്ടി
ചിറ്റൂർ നിയോജകണ്ഡലം, ജി.എച്ച്.എസ്.പട്ടഞ്ചേരി
17 ഡോ. എൻ. ജയരാജ്
ചീഫ് വീപ്പ്,കാഞ്ഞിരപ്പള്ളി നിയോജകണ്ഡലം,
താഴത്തുവടക്കര ഗവ.എൽ.പി.എസ്. കാഞ്ഞിരമറ്റം
18 ശ്രീ.കെ.എൻ. ബാലഗോപാൽ, മുഖ്യാതിഥി

ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ചടങ്ങിന് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും ആശംസിക്കും. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒയുമായ ജീവന്‍ ബാബു.കെ, എസ്.സി.ഇ.ആര്‍.ടി ഡ‍യറക്ടര്‍ ഡോ. ജെ. പ്രസാദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ , കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍ എസ്.ഐ.ഇ.ടി. ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ഇത്രമാത്രം ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്റെ ഭാഗമാകുന്നു എന്നതും ചരിത്രമാണ്.

ഉദ്ഘാടനം ചെയ്യുന്ന 92 സ്കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബി 5 കോടിധന സഹായത്തോടെയുള്ള 11 സ്കൂള്‍ കെട്ടിടങ്ങള്‍, 3 കോടി ധനസഹായത്തോടെയുള്ള 23 സ്കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. തറക്കല്ലിടുന്ന സ്കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി ധനസഹായത്തോടെ കില എസ്.പി.വിയായി നിര്‍മ്മാണം നടത്തുന്ന സ്കൂള്‍ കെട്ടിടങ്ങളാണ് . ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്ററി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയോളമാകും. അതുപോലെ ശിലാസ്ഥാപനം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *