ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവക കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ സെപ്റ്റംബർ 23,24,25 തീയതികളിൽ (വ്യാഴം,വെള്ളി,ശനി) ഇടവക ദേവാലയത്തിൽ വച്ച് (12803, Sugar Ridge Blvd, Stafford,TX 77477) നടത്തപെടുന്നതാണ്. എല്ലാ ദിവസവും യോഗങ്ങൾ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനും വൈദിക സെമിനാരി മുൻ അദ്ധ്യാപകനും കൂടിയായ ഇടവക വികാരി റവ. ഈപ്പൻ വർഗീസ് വ്യാഴം,വെള്ളി ദിവസങ്ങളിലും ഇടവകാംഗവും കേരളത്തിൽ ലഹരി വിമോചന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച, ദൈവവചന വ്യാഖ്യാനത്തിൽ പണ്ഡിതനും പ്രഭാഷകനുമായ അലക്സാണ്ടർ ജേക്കബ് ശനിയാഴ്ചയും കൺവെൻഷൻ പ്രസംഗങ്ങൾക്കു നേതൃത്വം നൽകും.

ഇടവക ഗായകസംഘത്തിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷന്റെ തത്സമയ സംപ്രേക്ഷണം ഇടവകയുടെ വെബ്സൈറ്റായ https://immanuelmtc.org ൽ യൂട്യൂബ് ലിങ്കിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

റവ.ഈപ്പൻ വർഗീസ് (വികാരി) – 713 330 5299
ക്രിസ്റ്റഫർ ജോർജ് (സെക്രട്ടറി) – 832 851 3597

റിപ്പോർട്ട്: ജീമോൻ റാന്നി

Leave Comment