ഡാളസ് സിറ്റി ഒക്ടോബര്‍ ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു

ഡാളസ് : ഡാളസ് സിറ്റി ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസം(ഒശിറൗ ഒലൃശമേഴല ങീിവേ) ആയി ആചരിക്കുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഡാളസ് സിറ്റി മേയര്‍ എറിക്ക് ജോണ്‍സണ്‍ പുറത്തുവിട്ടു.
Picture
വേള്‍ഡ് ഹിന്ദൂസ് കൗണ്‍സില്‍ ഓഫ് അമേരിക്ക ഒക്ടോബര്‍ മാസം ഹിന്ദു ഹെരിറ്റേജ് മാസമായി ആചരിക്കുന്നതിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഡാളസ് സിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഹിന്ദുക്കള്‍ ധാരാളമായി തിങ്ങിപാര്‍ക്കുന്ന ഡാളസ്സില്‍ അവര്‍ സമൂഹത്തിന് നല്‍കിയ വിലയേറിയ സംഭാവന നാളെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നത് ഈ മാസം പ്രത്യേകമായി വേര്‍തിരിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഹൈന്ദവ വിശ്വാസ സമൂഹം അതില്‍ നിലനില്‍ക്കുന്ന ഫാമിലി വാല്യൂസ്, വിദ്യാഭ്യാസരംഗത്ത് അവര്‍ നല്‍കിയിരിക്കുന്ന വിലമതിക്കാനാവാത്ത സംഭാവനകള്‍, പ്രൊഫഷ്ണല്‍ കോണ്‍ട്രിബ്യൂഷന്‍ എന്നിവ ഈ മാസം പ്രത്യേകം ആദരിക്കപ്പെടും.
Picture2ഹിന്ദു ആഘോഷങ്ങളായ നവരാത്രി, ദീവാളി, ദുര്‍ഗാപൂജ തുടങ്ങിയ മൂന്നു പ്രധാന ഉത്സവങ്ങള്‍ ഒക്ടോബര്‍ മാസമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നി്ന്നും ഇവിടെ പാര്‍ക്കുന്ന ഹൈന്ദവവിശ്വാസികള്‍ ഡാളസ് സിറ്റഇയുടെ തീരുമാനത്തില്‍ അഭിമാനിക്കുകയും സംതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു സംഘടനകള്‍ സിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *