റവ. ജിജി മാത്യൂസ് മാർത്തോമാ സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി

Spread the love

ഹൂസ്റ്റൺ : മലങ്കര മാർത്തോമാ സുറിയാനി സഭ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറിയായി റവ. ജിജി മാത്യൂസ് റാന്നി തിരഞ്ഞെടുക്കപ്പെട്ടു.

നവംബർ 13ന് പ്രസിഡണ്ട് ഡോ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡാലസ്, ലബക്ക്, കാൻസസ് സിറ്റി മാർത്തോമാ ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റവ ജിജി മാത്യൂസ് ഇപ്പോൾ മൈലപ്ര ശാലേം മാർത്തോമ്മാ ഇടവക വികാരിയാണ്.

 

പിടവൂർ ആശാഭവൻ ഡയറക്ടർ, തിരുവനന്തപുരം കൊല്ലം മുംബൈ ഭദ്രാസന കൗൺസിൽ അംഗം, കോട്ടയം കൊച്ചി ഭദ്രാസന കൗൺസിൽ അംഗം, മുംബൈ നവജീവൻ കമ്മിറ്റി അംഗം, അഞ്ചൽ ഐടിസി മാനേജർ, സന്നദ്ധ സുവിശേഷക സംഘം മാനേജിങ് കമ്മിറ്റി അംഗം, മാർത്തോമ തിയോളജിക്കൽ സെമിനാരി ഗവേർണിംഗ് ബോർഡംഗം, കൊട്ടാരക്കര- പുനലൂർ ബിഷപ്പ് ആൻഡ് ഭദ്രാസന സെക്രട്ടറി, നിരണം മാരാമൺ ഭദ്രാസന കോവിഡ് കെയർ യൂണിറ്റ് കോർഡിനേറ്റർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമാ ഇടവക അംഗമായ ജിജി അച്ചൻ റാന്നി താന്നിമൂട്ടിൽ കുടുംബാംഗമാണ്. സഹധർമ്മിണി ബിന്ദു, മക്കൾ: ഡോ.അർപ്പിത മറിയം (റാന്നി മാർത്തോമാ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ), അമൃത സൂസൻ (ഡിട്രോയ്റ്റ്), അമല മേരി.

സുവിശേഷസംഘത്തിന്റെ മറ്റു ഭാരവാഹികളായി ഡോ.അജിത് വർഗീസ് ജോർജ് പുത്തൻകാവ്(ലേഖക സെക്രട്ടറി), റവ. സജി.പി.സൈമൺ ചേന്നങ്കരി (സഞ്ചാര സെക്രട്ടറി) ജേക്കബ് ശാമുവേൽ ഇലന്തൂർ (ട്രഷറർ) മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ഡാനിയേൽ തോമസ്, തോമസ് മത്തായി, ലെറ്റീഷ തോമസ്, ഷിജു അലക്സ്, സെൻമോൻ.വി.ഫിലിപ്പ്, ഡോ.കെ.ഡാനിയേൽകുട്ടി, റവ.ജോജി തോമസ്, അജി അലക്സ് എന്നിവരെയും തിരഞ്ഞെടുത്തു.

റിപ്പോർട്ട് : ജീമോൻ റാന്നി

Leave a Reply

Your email address will not be published. Required fields are marked *