ബംഗ്ലാദേശ് യുദ്ധം ഇന്ത്യയെയും ഇന്ദിരയേയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു : കെ സുധാകരന്‍ എംപി

Spread the love

ഇന്ത്യ ഉജ്വല വിജയം നേടിയ 1971ലെ ബംഗ്ലാദേശ് യുദ്ധം ഇന്ത്യയേയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ബംഗ്ലാദേശ് യുദ്ധ വിജയാഘോഷത്തിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച വിജയ് ഭാരത് എന്ന സെമിനാറില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

When Indira Gandhi was attacked - The Sunday Guardian Live

യുദ്ധത്തില്‍ പങ്കെടുത്ത 71 ധീരജവാന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുകയും ബംഗ്ലാദേശ് യുദ്ധത്തെക്കുറിച്ച് കെപിസിസി തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുകയും ചെയ്ത വൈകാരിക അന്തരീക്ഷന്തത്തിലാണ് സെമിനാര്‍ നടന്നത്.

അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് നീങ്ങിയപ്പോള്‍ അതിനെ നേരിട്ട ധീരവനിതയാണ് ഇന്ദിരാഗാന്ധി. പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യനതിര്‍ത്തികള്‍ സംരക്ഷിക്കുകയും ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുകയും ചെയ്ത ഇന്ദിരാഗാന്ധിയെ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്‌പേയ് ദുര്‍ഗ്ഗാദേവിയെന്നാണ് വിശേഷിപ്പിച്ചത്. ഇന്ദിരാഗാന്ധിയെന്ന ഭരണതന്ത്രജ്ഞയുടെ ഏറ്റവും ദീര്‍ഘവീക്ഷണമുള്ള നടപടിയായിരുന്നു ബംഗ്ലാദേശ് വിമോചനം. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹവും പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള യുദ്ധഭീഷണിയും ഒറ്റയടിക്ക് ഇന്ദിരാഗാന്ധി ഇല്ലാതാക്കി. 1971ലെ യുദ്ധ പരാജയത്തിന് ശേഷം പാക്കിസ്ഥാന്‍ ഒരിക്കല്‍പ്പോലും ഇന്ത്യയുടെ മേല്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കാനുള്ള തന്റേടം കാട്ടിയിട്ടില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

1971ല്‍ യുദ്ധം നടക്കുമ്പോള്‍ ഇന്ത്യ ഏകപക്ഷീയമായ മിന്നല്‍ വിജയം നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സ്വാതന്ത്ര്യം ലഭിച്ചിട്ട് കാല്‍നൂറ്റാണ്ട് പോലും അന്ന് തികഞ്ഞിരുന്നില്ല.ഭക്ഷണമോ,വസ്ത്രമോ,സമ്പത്തോ,സൈന്യമോ ഇല്ലാതിരുന്ന ഒരു രാജ്യത്തെ കോണ്‍ഗ്രസ് ശാക്തീകരിച്ചിട്ടാണ് യുദ്ധം നടത്തിയത്. ഇന്ദിരാഗാന്ധിയുടെയും സേനയുടെയും ധൈര്യവും ദീര്‍ഘവീക്ഷണവുമാണ് ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് സുധാകരന്‍ പറഞ്ഞു.

1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ആവശ്യമായ യുദ്ധവിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ചരക്കുവിമാനത്തില്‍ കൊണ്ടുപോയാണ് ബോംബുകള്‍ ശത്രുരാജ്യത്തിന് മേല്‍ വര്‍ഷിച്ചതെന്ന് മുന്‍കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് ആയുധങ്ങളോ, വിമാനങ്ങളോ ഇല്ലായിരുന്നെങ്കിലും യുദ്ധരംഗത്തേക്ക് കുതിക്കാന്‍ ഓരോ സൈനികനും തമ്മില്‍ മത്സരമായിരുന്നു. എയര്‍ഫോഴ്‌സില്‍ യുദ്ധ വൈമാനികനായിരുന്ന തന്റെ പിതാവ് രാജേഷ് പൈലറ്റ് ആസാം മേഖലയിലെ യുദ്ധമുന്നണിയിലാണ് പോരാടിയത്.അന്നത്തെ പോരാട്ടഗാഥകള്‍ ചെറുപ്പത്തില്‍ അച്ഛനില്‍ നിന്നു കേട്ടിട്ടുണ്ട്. തന്റെ മുത്തച്ഛന്‍ സൈന്യത്തില്‍ ഹവീല്‍ദാറായിരുന്നു.അവരുടെ പാരമ്പര്യം പിന്തുടര്‍ന്ന് ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേര്‍ന്ന തനിക്ക് ഇപ്പോള്‍ ക്യാപ്റ്റന്‍ റാങ്കുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,കെ.മുരളീധരന്‍ എംപി,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി,ടി സിദ്ധിഖ് എംഎല്‍എ, വൈസ് പ്രസിഡന്റുമാരായ എന്‍.ശക്തന്‍,വിപി സജീന്ദ്രന്‍,വി ടി ബലറാം,ട്രഷറര്‍

പ്രതാപ ചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, ജിഎസ് ബാബു,മരിയാപുരം ശ്രീകുമാര്‍,ജി.സുബോധന്‍, പിഎ സലീം, ഡോ.ശൂരനാട് രാജശേഖരന്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്, എക്‌സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കേണല്‍ ഭുവനേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത 71 പേരെയും അവരുടെ കുടുംബാഗങ്ങളെയും സച്ചിന്‍ പൈലറ്റ് ആദരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *