കോട്ടയം ക്ലബ് ഹൂസ്റ്റൺ പിക്നിക് അവിസ്മരണീയമായി

ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റൺന്റെ ആഭിമുഖ്യത്തിൽ നവംബർ 13ന് ശനിയാഴ്ച നടന്ന പിക്‌നിക് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

മിസ്സോറി സിറ്റിയിലെ “കിറ്റിഹോളോ” പാർക്കിൽ വെച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച പിക്നിക് ഒരു വൻ വിജയമായിരുന്നു. കുടുംബ സമേതം മിക്കവാറും എല്ലാ അംഗങ്ങളും പങ്കെടുത്തു. യുവതീ യുവാക്കളും കുട്ടികളും മാത്രമല്ല, വാർദ്ധക്യത്തിൽ എത്തിയവരും സന്തോഷകരമായ ഈ കൂടി ചേരലിന്റെ ആനന്ദവും കൂട്ടാളിത്തവും ആസ്വദിച്ചു. പ്രായ പരിധിക്കനുസരണമായ രീതിയിൽ പല തരം കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അന്യോന്യം സൗഹൃദങ്ങൾ പങ്കിട്ട ഈ അനർഘ നിമിഷങ്ങളെ വീണ്ടും നുകരാൻ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഈ സംരംഭത്തെ വിജയകരമാക്കി തീർക്കാൻ ഏറ്റവും കൂടുതൽ പ്രയത്‌നിച്ച സെക്രട്ടറി സുകു ഫിലിപ്പ്, ഷിബു കെ.മാണി, ആൻഡ്രൂസ്ജേക്കബ് എന്നിവർ പ്രത്യേകം അനുമോദനങ്ങൾ അർഹിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

പിക്നിക് വിജയകരമാക്കാൻ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർ നന്ദി രേഖപ്പെടുത്തി. ലോകത്തിന് നല്ല നന്മകളും മാതൃകകളും സമ്മാനിച്ചുകൊണ്ട്, കോട്ടയം ക്ലബ് ഹൂസ്റ്റൺ ഇനിയും മേൽക്കുമേൽ ഉയർന്നു വരട്ടെ എന്ന് പങ്കെടുത്ത അതിഥികൾ ആശംസിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി

Leave Comment