മദ്യവിമുക്ത: ക്രിസ്മസ്- പുതുവത്സരം സാധ്യമോ? നിങ്ങൾക്ക് കഴിയും : അലക്സാണ്ടർ ജേക്കബ്, ഹൂസ്റ്റൺ

Spread the love

ആഘോഷരാവുകൾ നിറഞ്ഞ ക്രിസ്മസ് പുതുവത്സരദിനങ്ങൾ മദ്യത്തിൽ നിന്നും വിട്ടുനിൽക്കാൻ നിങ്ങൾ തയ്യാറാണോ ? കഴിഞ്ഞ വർഷം ഏകദേശം പത്തിലൊന്ന് (1/10) അമേരിക്കക്കാർ പങ്കെടുത്ത ഒരു ചലഞ്ച് ആണിത്. മദ്യവിമുക്ത ക്രിസ്മസ് നവവത്സരദിനങ്ങൾ! മദ്യത്തിൽനിന്നും വിട്ടുനിൽക്കുന്ന 31 ദിനങ്ങൾ ! ഡിസംബർ 15 മുതൽ ജനുവരി 15 വരെ… ലഹരിരഹിതമായ അവധിദിനങ്ങളിലൂടെ ആരോഗ്യകരമായി പുതിയ വർഷത്തിലേക്ക്… കഴിഞ്ഞ ഏതാനും വര്ഷങ്ങളായി അമേരിക്കയിലും ബ്രിട്ടനിലും ഈ ഒരുമാസ ആരോഗ്യപരിശീലനം നടന്നുവരുന്നു. മാത്രമല്ല ഓരോ വർഷവും കൂടുതലാളുകൾ ഇതിൽ പങ്കെടുക്കുന്നു.

Beverage trends 2016 | Food Business News | January 19, 2016 14:48

നിങ്ങൾ ഒരു സോഷ്യൽ ഡ്രിങ്കർ ആണോ? അതോ മദ്യപാനശീലമുള്ള ആളാണോ? എങ്കിൽ തീർച്ചയായും ഈ 31 ദിന പരിശീലനപദ്ധതിയിൽ പങ്കെടുക്കൂ… (മദ്യാസക്തരോഗികൾ ഇതിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത്). ആൽക്കഹോളുമായുള്ള ബന്ധത്തിൽ ഇത് തീർച്ചയായും മാറ്റം വരുത്തും.മദ്യം ജീവിതത്തിൽ ഒരിക്കലും ഇനി കഴിക്കുകയില്ല എന്ന തീരുമാനമല്ല, ഒരു മാസം ഇത് ഉപയോഗിക്കുന്നില്ല അത്രമാത്രം. കുടിയിൽ നിന്ന് ഏതാനും മാസം ഒഴിഞ്ഞു നില്കുന്നത് നിങ്ങളുടെ ജീവിതത്തിനു പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കും. മാത്രമല്ല, അതുമായി ബന്ധപ്പെട്ട ചില മോശപ്പെട്ട ശീലങ്ങളിൽ നിന്ന് മോചനം നേടാനും, ആത്മധൈര്യവും നൽകുന്നു.

നമ്മുടെ മദ്യോപയോഗത്തിന്റെ നിയന്ത്രണം നമുക്ക് തന്നെയാണോയെന്നു സ്വയം ഒന്ന് പരിശോധിച്ചു നോക്കണേ … കുടിയുടെ അളവ് കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ കൂടിയേ മറ്റുള്ളവർ വിമർശിക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ടോ? കുടിയേക്കുറിച്ചു പശ്ചാത്തപിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ? രാവിലെ അല്പം കഴിച്ചാല് ഉന്മേഷമുള്ളുവെന്നു തോന്നിയിട്ടുണ്ടോ? ഇതിൽ രണ്ടെണ്ണത്തിനെങ്കിലും അതെ എന്നാണ് ഉത്തരമെങ്കിൽ കുടി നിങ്ങളുടെ നിയന്ത്രണത്തിൽ അല്ല. മദ്യോപയോഗത്തിൽ ഇടപെടേണ്ട സമയമായി. പ്രമുഖ മനോരോഗവിദഗ്‌ധനും, മദ്യാസക്ത ചികിത്സകനുമായ ഡോ. ആൽഫ്രഡ്‌ വി സാമുവേൽ പറയുന്നത് ശ്രദ്ധിക്കൂ.നിങ്ങൾ കുടിനിർത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പോസറ്റീവ് ആയ മാറ്റങ്ങൽകണ്ടുതുടങ്ങും എന്നാണ്. ബി.പി ഹാർട്ട് റേറ്റ്, ഷുഗർ നില എന്നിവ സാധാരണനിലയിലേക്കു എത്തും. മനസികപിരിമുറുക്കം കുറഞ്ഞ് സുഖകരമായ ഉറക്കം ലഭിക്കുന്നു. വിഷാദം, നിരാശ, എന്നിവ മാറി വരുന്നതായി അനുഭവപ്പെടും. എന്തിനേറെ നിങ്ങളുടെ മുഖത്തിനുപോലും പുതിയ തിളക്കം അനുഭവപ്പെടും.

ഈ ആരോഗ്യപരിശീലനപദ്ധതിയിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കു

• ഒരു തീയതി നിശ്ചയിച്ചു (ഡിസംബർ 15 ) അതിനായി മാനസികമായും ശാരീരികമായും ഒരുങ്ങുക.
• കുടിക്കാനുള്ള സാഹചര്യം, സമയം സ്വയം തിരിച്ചറിഞ്ഞു (Trigger Points) ഒഴിവാക്കുക .
• കൃത്യസമയത്തു ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക (ക്യൂക്കുംബർ ജ്യൂസ് ഉത്തമം)
• നിങ്ങളുടെ ദിനചര്യ മാറ്റുക, വ്യായാമം ഉൾപെടുത്തുക
• Mind Cleansing Programs-ൽ പങ്കെടുക്കുക (പ്രാർത്ഥന, യോഗ, ധ്യാനം, സംഗീതം).
• ഒരു നല്ല സുഹൃത്തുമായി ഈ വിവരം പങ്കുവയ്ക്കുക. (A A അംഗങ്ങൾ ആണെങ്കിൽ ഉത്തമം).

ഈ ഒരുമാസപദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് കൂടുതലായി ഉണ്ടാകാവുന്ന പ്രയോജനങ്ങൾ ശ്രദ്ധിക്കൂ. നമ്മുടെ പ്രീയപെട്ടവർ, മാതാപിതാക്കൾ, പ്രിയ ജീവിതപങ്കാളി, മക്കൾ എന്നിവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങൾ, ആനന്ദം നിറഞ്ഞ കുടുംബാന്തരീക്ഷം, സമാധാനം നിറഞ്ഞ ക്രിസ്മസ് ന്യൂ ഇയർ രാവുകൾ, വ്യക്തിപരമായി നിങ്ങൾ ആത്മവിശ്വാസവും കൃത്യമായ ദിനചര്യയുമുള്ള ഒരു മനുഷ്യനായി മാറുന്നു.

മദ്യപിക്കാനോ, മദ്യം വാങ്ങാനോ നിങ്ങൾ ചിലവഴിക്കുന്ന പണം ഒരു വഞ്ചിപെട്ടിയിൽ നിക്ഷേപിക്കുക, ദോഷകരമായ ഒരു ശീലത്തിനുവേണ്ടി എത്രപണം ചിലവാക്കുന്നുവെന്നറിഞ്ഞു നിങ്ങൾ അത്ഭുതപ്പെടും).

മദ്യാസക്തരായ ആളുകൾ ശ്രദ്ധിക്കുക. ശക്തമായ പിന്മാറ്റ അസ്വാസ്ഥ്യങ്ങൾ ഉണ്ടെങ്കിൽ-: ശക്തമായ വിറയൽ, ഉറക്കമില്ലായ്മ, പനി, ശാരീരികാസ്വാസ്ഥ്യങ്ങൾ, തീർച്ചയായും ഒരു മെഡിക്കൽ സൂപ്പർ വിഷനിൽ മാത്രമേ മദ്യവിമോചനപ്രക്രിയയിൽ പങ്കെടുക്കാവൂ. അല്ലെങ്കിൽ ഒരു ലഹരിവിമോചന ചികിത്സാകേന്ദ്രത്തിന്റെ സഹായം തേടണമേ…

മദ്യാസക്തരോഗത്തിൽ നിന്നും മോചനം നേടിയവരും മോചനം നേടാൻ ആഗ്രഹിക്കുന്നവരുടെയും, കുടുംബങ്ങളുടെയും, കൂടിച്ചേരലായ A.A ഗ്രൂപ്പുകൾക്ക് താങ്കളെ സഹായിക്കാനാകും

 

A.A പ്രവർത്തകൻ തോമസ് ഐപ്പ് (Phone 832 586 3922, 713 779 3300). അലക്സാണ്ടർ ജേക്കബ് (Phone: 469 982 1576) എന്നിവരുമായി ബന്ധപെടുക.

റിപ്പോർട്ട്  :   Jeemon Ranny (Freelance Reporter)

 

 

Author

Leave a Reply

Your email address will not be published. Required fields are marked *