ഫ്‌ളവേഴ്‌സ് ടി വി യു എസ് എ സിങ് ആൻഡ് വിൻ സീസൺ 2 വിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 18 ന് – ജോസഫ് ഇടിക്കുള.

ന്യൂ യോർക്ക് : നോർത്ത് അമേരിക്കയിലെ സംഗീത പ്രതിഭകൾക്കായി ഫ്‌ളവേഴ്‌സ് ടി വി യു എസ് എ നടത്തുന്ന മ്യൂസിക്ക് റിയാലിറ്റി ഷോ സിങ് ആൻഡ് വിൻ സീസൺ ടു വിന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 18 ന് ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെ പ്രേക്ഷകരുടെ മുൻപിലേക്കെത്തുന്നു.

ഫ്‌ളവേഴ്‌സ് ടി വി യു എസ് എ യുടെ ഫേസ്‌ബുക്ക്, യൂ ടൂബ് എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഷോ പ്രേക്ഷകർക്ക് മുൻപിലേക്കെത്തുന്നത്.

ജൂനിയർ , സീനിയർ വിഭാഗങ്ങളിൽ നിന്നായി 30 സംഗീത പ്രതിഭകൾ മാറ്റുരക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ചലച്ചിത്ര രംഗത്തു നിന്നുള്ള ഗോപി സുന്ദർ, പ്രയാഗ മാർട്ടിൻ, രൂപ രേവതി എന്നിവർ ജഡ്ജസ് ആയി എത്തന്നു, കാത്തിരിക്കുക.

വാർത്ത : ജോസഫ് ഇടിക്കുള.

Leave Comment