കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐക്കാര്‍ മുറിയില്‍ പൂട്ടിയിടുകയും സംഭവം അറിഞ്ഞെത്തിയ പൊലീസുകാര തടയാന്‍ ശ്രമിച്ചതും സബ്മിഷനായി പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ഉന്നയിച്ചു.

കോഴ്‌സ് പൂര്‍ത്തിയാക്കിയ എസ്.എഫ്‌.െഎ നേതാവിന് വീണ്ടും അതേ കോളജില്‍ അതേ കോഴ്‌സിന് പ്രവേശനം നല്‍കണമെന്ന ആവശ്യം നിരസിച്ചതിന് വനിതാ പ്രിന്‍സിപ്പലിനെ പൂട്ടിയിടുകയും പൊലീസിനെ തടയുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ അതിശ്കതമായ നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രവേശനം നല്‍കേണ്ടെന്ന കോളജ് കൗണ്‍സില്‍ തീരുമാനം അറിയിച്ചതിനാണ് പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടത്.

ഇതിന് മുന്‍പും ഇത്തരം സംഭവങ്ങള്‍ നടത്തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയും പാലക്കാട് പ്രിന്‍സിപ്പല്‍ റിട്ടയര്‍ ചെയ്യുന്ന ദിവസം പ്രതീകാത്മക ശവമഞ്ചമൊരുക്കി. തിരുവനന്തപുരത്ത് വനിതാ പ്രിന്‍സിപ്പലിന് പൊലീസ് ജീപ്പില്‍ കയറി വീട്ടില്‍ പോകേണ്ട അവസ്ഥയാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ ഒരു കലാലയങ്ങളിലും ആവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം ക്രിമിനലുകളെ കയറൂരി വിടരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Leave Comment