കമ്മ്യൂണിറ്റി ഫെസിലിറ്ററ്റേര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തില്‍ ജാഗ്രതാ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിമണ്‍ സിറ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് (റഗുലര്‍) യോഗ്യത. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോയും സഹിതം ഒക്ടോബര്‍ 25 -ന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

Leave Comment