കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡിയോ, ഡിഐ സ്യൂട്ട് ഉദ്ഘാടനം 20ന്

കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ പുതുതായി നിർമിച്ച ഓഡിയോ മിക്സ് സ്റ്റുഡിയോയുടെയും ഡിഐ സ്യൂട്ടിന്റെയും ഉദ്ഘാടനം ഒക്ടോബർ 20ന് നടക്കും. വൈകിട്ട് നാലിന് തെക്കുംതലയിലെ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
ആധുനിക ശബ്ദ-ദൃശ്യ സംവിധാനങ്ങളോടു കൂടിയ 180 പേർക്കിരിക്കാവുന്ന ഓഡിയോ മിക്സ് സ്റ്റുഡിയോയാണ് (പ്രിവ്യൂ സ്റ്റുഡിയോ) ഉദ്ഘാടനം ചെയ്യുന്നത്. ചലച്ചിത്രങ്ങളുടെ കളർഗ്രേഡിംഗിനുള്ള അത്യാധുനിക ഡിഐ സ്യൂട്ടാണ് നിർമിച്ചിട്ടുള്ളത്.

Leave Comment