ജില്ലാ ആശുപത്രിയിൽ ഹെല്പ് ഡെസ്ക് തുറന്ന് ലയൺസ്‌ ക്ലബ്ബ്

Spread the love

പാലക്കാട്: ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉണർവ്വ്- സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയിൽ ഹെല്പ് ഡെസ്ക് തുറന്നു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉത്ഘാടനം നിർവഹിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലെത്തുന്ന ആളുകൾക്ക് നിർദേശങ്ങളും സഹായവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചത്. ആശുപത്രിയിലെത്തുന്ന ഏതൊരാൾക്കും സേവനം ഉപയോഗപ്പെടുത്താം. ലയൺസ്‌ ക്ലബ്ബിന്റെ സന്നദ്ധ- സേവന വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ, ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ചീഫ് കോർഡിനേറ്റർ കെ എം അഷ്‌റഫ്, സെക്രട്ടറി പി എസ് ഉണ്ണികൃഷ്ണൻ, ക്ലബ്ബ് ഭാരവാഹികളായ ലിജോ ജോർജുകുട്ടി, കോമളകുമാർ, ടി ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Report : Asha Mahadevan