മ്യൂസിയം ഗുരുദേവ പ്രതിഷ്ഠയ്ക്ക് സംരക്ഷണ മണ്ഡപം നിർമ്മിക്കണം : എം എം. ഹസൻ

ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ഉൾക്കൊള്ളാനും പ്രചരിപ്പിക്കുവാനുമായി കേരള സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയത്തിന് എതിർവശത്തായി ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ച സ്ഥലത്ത് ഒരു സംരക്ഷണ മണ്ഡപം നിർമ്മിക്കണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സമത്വതത്വവാദ സംഘത്തിൻറെ ഇത് സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നൽകിയ കത്തിലാണ് ഹസ്സൻ ഇക്കാര്യം ഉന്നയിച്ചത്.സംരക്ഷണ മണ്ഡപം ഇല്ലാതെ ഒരു കമ്പിക്കുടയ്ക്ക് കീഴിൽ ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നത് കാണുമ്പോൾ ഗുരുദേവന് ആരാധിക്കുന്നവർക്ക് മനോവിഷമം ഉണ്ടാക്കുന്നതാണ്.കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന നായകരിൽ പ്രമുഖനും ശ്രീനാരായണീയർ പ്രബല ഗുരുവായി ആരാധിക്കുന്ന ഗുരുദേവ പ്രതിഷ്ഠയ്ക്ക് അർഹിക്കുന്ന പരിഗണന നൽകി അവിടെ സംരക്ഷണം മണ്ഡപം നിർമ്മിക്കാൻ അനുയോജ്യമായ നടപടി സ്വീകരിക്കണമെന്നും ഹസൻ കത്തിൽ മുഖ്യമന്ത്രിയുടെ ആവശ്യപ്പെട്ടു.

Leave Comment