വിദ്യാഭ്യാസ വായ്പാ കമ്പനിയായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ്

കൊച്ചി: വിദ്യാഭ്യാസ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ വര്‍ത്തനയ്ക്ക് 56 കോടി രൂപയുടെ ഫണ്ടിങ് ലഭിച്ചു. യുഎസ് ആസ്ഥാനമായ ആഗോള നിക്ഷേപ കമ്പനിയായ മൈക്രോവെസ്റ്റ് ആണ് ഏഴു മില്യണ്‍ ഡോളര്‍ (56 കോടി രൂപ) വര്‍ത്തനയില്‍ നിക്ഷേപിച്ചത്. ഇന്ത്യയില്‍ ഗ്രാമീണ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസ വായ്പകള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ സ്‌കൂളുകള്‍ക്ക് വായ്പ നല്‍കുന്നതിനുമായിരിക്കും വര്‍ത്തന ഈ നിക്ഷേപം വിനിയോഗിക്കുക. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കുന്നിത് സ്വകാര്യ സ്‌കൂളുകളെ സഹായിക്കാന്‍ വര്‍ത്തനയ്ക്ക് ഈ ഫണ്ട് ഗുണം ചെയ്യും.

ഇന്ത്യയില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ വരുമാനക്കാര്‍ക്കും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മൈക്രോവെസ്റ്റ് തങ്ങളുടെ ദീര്‍ഘകാല പങ്കാളിയാണെന്ന് വര്‍ത്തന സിഇഒയും സഹസ്ഥാപകനുമായ സ്റ്റീവ് ഹാഡ്‌ഗ്രോവ് പറഞ്ഞു. ബജറ്റ് സ്‌കൂളുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കാന്‍ ഈ നിക്ഷേപം വര്‍ത്തനയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ പതിനായിരത്തിലേറെ സ്‌കൂളുകള്‍ക്ക് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വായ്പകള്‍ നല്‍കുന്നതിനു പുറമെ സ്‌കൂളുകള്‍ക്ക് ഡിജിറ്റല്‍ പഠനോപകരങ്ങളും അധ്യാപന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വര്‍ത്തന സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. ബെംഗളുരു ആസ്ഥാനമായി 2013ല്‍ തുടക്കമിട്ട വര്‍ത്തനയ്ക്ക് ഇപ്പോള്‍ 15 സംസ്ഥാനങ്ങളിലായി 40 ശാഖകളും 150 കേന്ദ്രങ്ങളുമുണ്ട്.

Report : Divya Raj.K

Leave Comment