ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ്- പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി

Spread the love

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിസ്തുമസ്- പുതുവത്സരാഘോഷം വിവിധ പരിപാടികളോടും, ജനപ്രാതിനിധ്യംകൊണ്ടും പ്രൗഢഗംഭീരമായി പര്യവസാനിച്ചു.

പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സീറോ മലബാര്‍ വികാരി ജനറാള്‍ റവ. മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി തോമസ് മാത്യു ആശംസകള്‍ നേര്‍ന്നു. നേഹ ഹരിദാസിന്റെ പ്രാര്‍ത്ഥനാഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ സെക്രട്ടറി ലീല ജോസഫ് സ്വാഗതം ആശംസിച്ചു. പരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് കോട്ടപ്പുറം ആയിരുന്നു. യോഗത്തിന്റെ മാസ്റ്റര്‍ ഓഫ് സെറിമണി ജോയിന്റ് സെക്രട്ടറി സിബിള്‍ ഫിലിപ്പായിരുന്നു.

ഫോമ മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് റ്റോമി ഇടത്തില്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് ഷാജന്‍ കുര്യാക്കോസ്, അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് പി.ഒ. ഫിലിപ്പ് എന്നിവരുടെ സാന്നിധ്യം യോഗത്തില്‍ ശ്രദ്ധേയമായിരുന്നു.

കലാമൂല്യമുള്ള വിവിധ കലാപരിപാടികള്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമി, തോമസ് ഒറ്റക്കുന്നേല്‍ കോര്‍ഡിനേറ്റ് ചെയ്ത ആന്‍ പണയംപറമ്പിലിന്റെ നേതൃത്വത്തിലുള്ള മാര്‍ഗംകളി, ബെറ്റ്‌സി & ബ്ലെസന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓക്‌ലോണ്‍, ജെയ്ഡന്‍ ജോസ്, ജൂഡി, വോയ്‌സ് ഓഫ് ലെംബാര്‍ഡ് -സോമു, മണവാളന്‍സ് – പ്രതീഷ്, നിമിഷ പ്രിയ കോര്‍ഡിയോഗ്രാഫ് ചെയ്ത സെന്റ് മേരീസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സും, അയ്‌ന ജോസ്, റൊവീണ പ്രതീഷ് എന്നിവരുടെ ഗാനവും പ്രസ്തുത പരിപാടികളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. തന്റെ ജോലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തനത്തിന് മുമ്പന്തിയില്‍ നില്‍ക്കുന്ന ഷിക്കാഗോയില്‍ നിന്നുള്ള റോയി ജോണിനെ പ്ലാക്ക് നല്‍കി അസോസിയേഷന്‍ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

പരിപാടികളുടെ സ്‌പോണ്‍സേഴ്‌സായി ജോണ്‍ പാട്ടപ്പതി, പീറ്റര്‍ കുളങ്ങര, റ്റോമി വെള്ളൂക്കുന്നേല്‍, ജോസ് ചാമക്കാല, അശോക് ലക്ഷ്മണന്‍, കറിലീവ്‌സ് & ഹെറാള്‍ഡ് ഫിഗരെദോ എന്നിവര്‍ അസോസിയേഷനെ സഹായിച്ച വിവരം പ്രത്യേകം സ്മരിക്കുന്നു.

ഡോ. റോസ് വടകര & ഡോ. സ്വര്‍ണ്ണം ചിറമേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ് ട്രീ മത്സരത്തിന്റെ ഒന്നാം സമ്മാനത്തിന് അര്‍ഹരായത് നീന സിജോ, റെന്‍സ് റെജി, റിന്‍സ റെജി, ഒലീവിയ ഗ്രേസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയതിന്റെ സ്‌പോണ്‍സേഴ്‌സ് ഡോ. സിബിള്‍ ഫിലിപ്പ് & ഡോ. ബിനു ഫിലിപ്പും, രണ്ടാം സമ്മാനത്തിന് അര്‍ഹരായത് റ്റോബിന്‍ മാത്യു, റൊവീന പ്രതീഷ് & ജൊവാന പ്രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയതിന്റെ സ്‌പോണ്‍സേഴ്‌സ് വിവീഷ് & ദീപ്തി ജേക്കബ് എന്നിവരാണ്.

റാഫിള്‍ ടിക്കറ്റിന് സൂസന്‍ ഷിബു നേതൃത്വം നല്‍കി. ഒന്നാംസമ്മാനം അനില്‍ ശ്രീനിവാസന്‍- ആപ്പിള്‍ വാച്ച് സ്‌പോണ്‍സര്‍ ചെയ്തത് സിജോയ് കാപ്പനും, സെബാസ്റ്റ്യന്‍ വാഴേപ്പറമ്പിലും. രണ്ടാം സമ്മാനത്തിന് അര്‍ഹയായ മഞ്ജു അജിത്തിന് എയര്‍പോഡ് സ്‌പോണ്‍സര്‍ ചെയ്തത് ലെജി പട്ടരുമഠത്തില്‍. മൂന്നാം സമ്മാനത്തിന് അര്‍ഹയായത് ദീപ്തി ജേക്കബ്. സാരി സ്‌പോണ്‍സര്‍ ചെയ്തത് ജോഷി വള്ളിക്കളം എന്നിവരാണ്. പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തവര്‍ ജോയിന്റ് സെക്രട്ടറി വിവീഷ് ജേക്കബ്, തോമസ് പൂതക്കരി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയന്‍ മുളങ്ങാട്, ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, ഷാബു മാത്യു, മോനി വര്‍ഗീസ് എന്നിവരാണ്.

പരിപാടികള്‍ക്കായി ഹാള്‍ ബുക്ക് ചെയ്ത സാബു കട്ടപ്പുറം, ഫോട്ടോഗ്രാഫി- മോനു വര്‍ഗീസ് എന്നിവര്‍ക്ക് യോഗത്തില്‍ പങ്കെടുത്തവര്‍ക്കും ട്രഷറര്‍ ഷൈനി ഹരിദാസ് നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം

Author