ദ്വിദിന നാഷണൽ സെമിനാർ സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനം,ലിൻഫീൽഡ് സർവ്വകലാശാലയിൽ നിന്നും അധ്യാപക-വിദ്യാർത്ഥി സംഘം സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു,ദ്വിദിന നാഷണൽ സെമിനാർ സംഘടിപ്പിച്ചു

1) ദ്വിദിന നാഷണൽ സെമിനാർ സംഘടിപ്പിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന നാഷണൽ സെമിനാർ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ഡോ. ടി ടി ശ്രീകുമാർ പോസ്റ്റ്ഹ്യൂമാനിറ്റീസ് എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സെമിനാർ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ അധ്യാപകൻ ഡോ.അജു കെ. നാരായണൻ പോസ്റ്റ്ട്രൂത്ത് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. ജാനകി ശ്രീധരൻ പോസ്റ്റ് തിയറി എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ നിന്ന് തിരഞ്ഞെടുത്ത ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾ നടന്നു. കാലടി സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സി എം മനോജ് കുമാർ, ഡോ. മുരളീകൃഷ്ണൻ ടി. ആർ. എന്നിവർ സെമിനാറിന് നേതൃത്വം നൽകി.

ഫോട്ടോ ഒന്ന്ഃ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന നാഷണൽ സെമിനാറിൽ ഡോ. അജു കെ. നാരായണൻ പ്രഭാഷണം നടത്തുന്നു.

2) ലിൻഫീൽഡ് സർവ്വകലാശാലയിൽ നിന്നും അധ്യാപക-വിദ്യാർത്ഥി സംഘം സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു.

അമേരിക്കയിലെ ലിൻഫീൽഡ് സർവ്വകലാശാലയിൽ നിന്നുമെത്തിയ അധ്യാപക-വിദ്യാർത്ഥി സംഘം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സന്ദർശിച്ചു. കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം വേദാന്ത വിഭാഗത്തിലെ അധ്യാപകരും വിദ്യാത്ഥികളുമായി സംഘം സംവദിച്ചു. പ്രൊഫ. കാരിന ബീം, പ്രൊഫ. ഡാൺ നൊവാക്കി എന്നിവരുടെ നേതൃത്തിലെത്തിയ സംഘത്തെ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ‘ശ്രീ ശങ്കര ദർശനങ്ങളുടെ അനന്ത സാധ്യതകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ സംസ്കൃതം വേദാന്ത വിഭാഗം തലവൻ ഡോ. എം. എസ്. മുരളീധരൻപിളള അധ്യക്ഷനായിരുന്നു. ഡോ. എ. പി. ഫ്രാൻസിസ്, ഡോ. എസ്. ഷീബ, ഡോ. രമാദേവി അമ്മ, ഡോ. വസന്തകുമാരി എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

ഫോട്ടോ രണ്ട് : അമേരിക്കയുടെ ലിൻഫീൽഡ് സർവ്വകലാശാലയിൽ നിന്നുമെത്തിയ അധ്യാപക-വിദ്യാർത്ഥി സംഘം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗം അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം.

3) സംസ്കൃത സർവ്വകലാശാലയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാവിലെ ഒൻപതിന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാവിലെ ഒൻപതിന് സർവ്വകലാശാല ആസ്ഥാനത്തുളള ഭരണനിർവ്വഹണ ബ്ലോക്കിന് മുമ്പിൽ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ദേശീയപതാക ഉയർത്തും. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ പങ്കെടുക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Leave Comment