ഷിക്കാഗോ മേയർ തിരഞ്ഞെടുപ്പ്; മേയർ ലൈറ്റ് ഫുട്ടിന് കനത്ത പരാജയം

Spread the love

ഷിക്കാഗോ: ഷിക്കാഗോ സിറ്റി കൗൺസിൽ മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലുള്ള മേയർ ലോറി ലൈറ്റ് ഫുട്ടിന് കനത്ത പരാജയം. മത്സര രംഗത്തുണ്ടായിരുന്ന 9 സ്ഥാനാർഥികളിൽ ലൈറ്റ് ഫുട്ട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മേയർ സ്ഥാനത്തേക്ക് മത്സരിച്ച ആർക്കും തന്നെ പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനം ലഭിക്കാതിരുന്നതിനാൽ ഏപ്രിൽ 4 ന് റൺ ഓഫ് മത്സരം നടക്കും.

ഷിക്കാഗോ പബ്ലിക് സ്കൂൾ മേധാവി പോൾ വല്ലാഡ് ഏറ്റവും കൂടുതൽ വോട്ടുകൾ നേടി (169010) ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, കുക്ക് കൗണ്ടി കമ്മീഷനർ ബ്രാൻഡൻ ജോൺസൺ 100 660 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ലൈറ്റ്ഫുട്ടിന് 83533 വോട്ടുകൾ മാത്രമാണ് നേടാനായത്. വോട്ട് എണ്ണൽ മുഴുവനും പൂർത്തിയായിട്ടില്ലായെങ്കിലും റൺ ഓഫ് മത്സരം തീർച്ചയായി.

ഷിക്കാഗോ മേയർ തിരഞ്ഞെടുപ്പിലെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് രണ്ടാം തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ മേയർ പരാജയപ്പെട്ടു പുറത്തുപോകുന്നത്. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ച സ്വവർഗാനുരാഗിയായ മേയറായിരുന്നു ലൈറ്റ് ഫുട്ട്. ഷിക്കാഗോയിലെ ക്രമസമാധാന നില വഷളായതാണ് ലൈറ്റ്ഫുട്ടിന്റെ പരാജയത്തിന് ഇടയായത്.

Author