തൊഴിലുറപ്പ് പദ്ധതി : ജില്ലയില്‍ പരപ്പ ബ്ലോക്ക് ഒന്നാമത്

Spread the love

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2022-23 സാമ്പത്തികവര്‍ഷം കാസര്‍കോട് ജില്ലയില്‍ തൊഴില്‍ ദിനങ്ങളിലും തുക ചിലവഴിച്ചതിലും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്. 1216062 തൊഴില്‍ ദിനങ്ങളാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് നല്‍കിയത്. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചതും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആണ്. 50.74 കോടി രൂപ ആണ് ചിലവഴിച്ചത്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് 230988 തൊഴില്‍ദിനങ്ങള്‍ നല്‍കി ജില്ലയില്‍ ഒന്നാമതും 225983 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ പനത്തടി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും 202895 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് അഞ്ചാമതുമാണ്.6438 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ജില്ലയില്‍ മുന്നില്‍ എത്താന്‍ പരപ്പയ്ക്ക് സാധിച്ചു. 165 പട്ടികവര്‍ഗ കുടുംബങ്ങള്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കി ജില്ലയില്‍ ഒന്നാമതും സംസ്ഥാനത്ത് നാലാമതും എത്തി.9.44 കോടി ചെലവഴിച്ച കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ആണ് ജില്ലയില്‍ ഒന്നാമത്. 9.18 കോടി ചെലവഴിച്ച പനത്തടി, 9.11 കോടി ചെലവഴിച്ച കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം മൂന്ന് നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വ്യക്തിഗത ആസ്തികള്‍ നിര്‍മിക്കിക്കുന്നതിലും പരപ്പ തന്നെ ആണ് ഒന്നാമത്. ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 1170 ആസ്തികള്‍ നിര്‍മിക്കുവാന്‍ സാധിച്ചു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി 715 സോക്ക് പിറ്റ്, 31 കമ്പോസ്റ്റ് പിറ്റ് 40 മിനി എം.സി.എഫ് എന്നിവ വിവിധ പഞ്ചായത്തുകളില്‍ നിര്‍മ്മിച്ചു.