എക്കാലവും കോണ്‍ഗ്രസിന്റെത് ടീം വര്‍ക്കാണ്.കേരളത്തിലേത് ജനവും കമ്യൂണിസ്റ്റുകാരും ഒരുപോലെ വെറുത്ത സര്‍ക്കാരാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ നാം എല്ലാം വട്ടപൂജ്യമാണെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ വേണുഗോപാല്‍ കേരളത്തില്‍ അടുത്ത വരാന്‍ പോകുന്ന സര്‍ക്കാര്‍ യുഡിഎഫിന്റെതാകുമെന്നും പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്റെ നാലുവര്‍ഷത്തെ സേവനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത സണ്ണി ജോസഫ് മുഖവുര അവശ്യമില്ലാത്ത നേതാവാണ്. സണ്ണി ജോസഫ് ആശയങ്ങളിലും ആദര്‍ശങ്ങളിലും അടിയുറച്ച് നില്‍ക്കുന്ന പോരാളിയാണ്. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍,ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ ഉള്‍പ്പെടെയുള്ള സണ്ണി ജോസഫിന്റെ കീഴിലുള്ള പുതിയ കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിഞ്ഞ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരുടെയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെയും പ്രവര്‍ത്തനത്തെയും കെ.സി.വേണുഗോപാല്‍ അഭിനന്ദിച്ചു.