മുന്‍പ്രധാനമന്ത്രിയുമായിരുന്ന രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന് രാവിലെ 10ന് പുഷ്പാര്‍ച്ചനയും രാജീവ്ഗാന്ധി ഗ്രാമസ്വരാജ് വികസന ശില്പശാലയും കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെപിസിസി ഓഫീസില്‍ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ നടത്തുന്ന പുഷ്പാര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ,ഷാഫി പറമ്പില്‍ എംപി എന്നിവരും മുന്‍ കെപിസിസി പ്രസിഡന്റുമാര്‍,ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുക്കും.
‘അധികാര വികേന്ദ്രീകരണത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും രാജീവ്ഗാന്ധിയുടെയും പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ശില്പശാല കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാവിലെ ഡി.സി.സി. ഓഫീസുകളില്‍ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണവും നടക്കും.വൈകുന്നേരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാജീവ്ഗാന്ധി അനുസ്മരണ സമ്മേളനം നടത്തുകയും ഭീകരവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കുകയും വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്യും. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ രാവിലെ പ്രധാന ജംഗ്ഷനുകളില്‍ രാജീവ്ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചനയും നടക്കും.