ഒക്കലഹോമ: മിസ്സ് യു.എസ്.എ. 2021 കിരീടം കെന്റുക്കിയില്‍ നിന്നുള്ള എല്ല സ്മിത്ത്(23) കരസ്ഥമാക്കി.
നവംബര്‍ 29 തിങ്കളാഴ്ച ഒക്കലഹോമ തുള്‍സായിലുള്ള റിവര്‍സ്പിരിട്ട് കാസിനോ റസ്ററോറന്റില് വെച്ചാണ് മിസ്സ് അമേരിക്കാ മത്സരം അരങ്ങേറിയത്. എല്ല സ്മിത്ത് മിസ് കെന്റുക്കിയായി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബ്രോഡ്കാസ്റ്റ് ജര്‍ണലിസത്തില്‍ കെന്റുകി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള എല്ല ലൂയിസ് വില്ല എ.സി.സി. റിപ്പോര്‍ട്ടറാണ്. 2020 ലാണ് ഇവര്‍ എ.ബി.സി.യില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ഡിസംബര്‍ 12ന് ഇസ്രായേലില്‍ വെച്ചു നടക്കുന്ന മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ യു.എസ്സിനെ പ്രതിനിധീകരിച്ചു എല്ല സ്മിത്ത് പങ്കെടുക്കും.
അമ്പത് സംസ്ഥാനങ്ങളില്‍നിന്നും വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുമുളള 51 മത്സരാര്‍ത്ഥികളാണ് മിസ്സ് അമേരിക്കാ മത്സരത്തില്‍ പങ്കെടുത്തത്. 2020ല്‍ മിസ്സ് യു.എസ്.എ.യായിരുന്ന ആയിഷ ബ്രാഞ്ചാണ് എല്ല സ്മിത്തിനെ മിസ് അമേരിക്കാ കിരീടം അണിയിച്ചത്.
15 വയസ്സു മുതല്‍ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലക്ക് മിസ്സ് അമേരിയായി വിജയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഇവരുടെ പരിശീലക പറഞ്ഞു. ഈ വര്‍ഷം ആദ്യമായി പങ്കെടുത്ത ട്രാന്‍സ്ജന്റര്‍ മിസ്സ് നവേഡക്ക് ഫൈനല്‍ റൗണ്ടില്‍ കടക്കാന്‍ കഴിഞ്ഞില്ല.