മത്തായി തോമസ് (90) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Spread the love

ന്യുയോര്‍ക്ക്: കുറിയന്നൂര്‍ എണ്ണിക്കാട്ട് തുണ്ടിയില്‍ മത്തായി തോമസ്, 90, വെസ്റ്റ് ചെസ്റ്ററില്‍ പെല്ലാമില്‍ അന്തരിച്ചു. തുണ്ടിയില്‍ മത്തായിയുടെയും ഏലിയാമ്മ തോമസിന്റെയും പുത്രനാണ്.

തടിയൂര്‍ ഹൈസ്‌കൂളില്‍ പഠനത്തിനു ശേഷം 1954-ല്‍ മലേഷ്യയിലെ റോയല്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നു. അഞ്ചു വര്‍ഷത്തിനു ശേഷം ഒരു എസ്റ്റേറ്റില്‍ ക്ലാര്‍ക്കായി. പതിനഞ്ചു വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി. 1957-ല്‍ ആയിരുന്നു വിവാഹം. ഇപ്പോള്‍ 64 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

തികഞ്ഞ വിശ്വാസിയും ഭക്തനുമായിരുന്നു. അന്ത്യ നിമിഷങ്ങളിലും ദൈവത്തെ വാഴ്ത്തി.

ഭാര്യ ഏലിയാമ്മക്കു (മാരാമണ്‍ ചിറത്തോണ്‍) പുറമെ മൂന്ന് പുത്രിമാരുമുണ്ട്. എല്‍സി ജേക്കബ് & ജേക്കബ് തോമസ് (ബാബു-വടശേരിക്കര);ജോയ്‌സ് എബ്രഹാം & എബ്രഹാം കോശി (സജി- മന്ന ഗ്രോസറി, ന്യു റോഷല്‍); ജാസ്മിന്‍ വിജു & വിജു കെ. ജോണ്‍ (കുമ്പനാട്)

ന്യു റോഷലിലുള്ള ക്രുപ എബ്രഹാം & ക്രിസ്റ്റി കെ. മാത്യു; ക്രിസ്റ്റിന്‍ എബ്രഹാം എന്നിവരടക്കം 8 കൊച്ചുമക്കളും അവരുടെ രണ്ടു മക്കളുമുണ്ട്.

പൊതുദര്‍ശനം: ഡിസംബര്‍ 13, തിങ്കള്‍: 4 മണി മുതല്‍ 9 വരെ: സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 34 മോറിസ് സ്റ്റ്രീറ്റ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10705

സംസ്‌കാര ശുശ്രുഷ: ഡിസംബര്‍ 14 രാവിലെ 8 മണി: സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്.

സംസ്‌കാരം: മൗണ്ട് ഹോപ്പ് സെമിത്തെരി, 50 ജാക്‌സണ്‍ അവന്യു (അറ്റ് സോ മില്‍ റിവര്‍ റോഡ്) ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സണ്‍, ന്യു യോര്‍ക്ക്-10706
Live: http://Sojimediausa.com/live
വിവരങ്ങള്‍ക്ക്: 914-760-6163

Author

Leave a Reply

Your email address will not be published. Required fields are marked *