സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു


on June 14th, 2021

സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു

കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ ആരംഭിച്ചു. ന്യൂഡല്‍ഹിയിലെ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതിയുടെ സഹകരണത്തോടെ കോളേജിലെ ഇംഗ്ലിഷ് വിഭാഗത്തിന്റെയും സെന്റര്‍ ഫോര്‍ റിസേര്‍ച്ചിന്റെയും ആഭിമുഖ്യത്തിലാണ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 2025-ല്‍ നടക്കുന്ന കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പ്രത്യേക പദ്ധതികളുടെ ഭാഗമാണ് സെന്റര്‍. അഹിംസയുടെയും സമാധാനത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒത്തുകൂടാനൊരു വേദിയെന്നതാണ് സെന്റര്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.

ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ ചെയര്‍മാന്‍ ലക്ഷ്മിദാസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്റ് തെരേസാസ് കോളേജ് മാനേജര്‍ സിസ്റ്റര്‍ വിനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതി ഡയറക്ടര്‍ ദിപാങ്കര്‍ ശ്രീ ഗ്യാന്‍ വിശിഷ്ടാഥിതിയായിരുന്നു. ഗാന്ധി സ്മൃതി ആന്‍ഡ് ദര്‍ശന്‍ സമിതി പ്രോഗ്രാം ഓഫീസര്‍ ഡോ. വേദഭ്യാസ് കുണ്ടു മുഖ്യപ്രഭാഷണം നടത്തി.

സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിസ്സി മാത്യു, ഗാന്ധിയന്‍ പീസ് ആന്‍ഡ് നോണ്‍വയലന്‍സ് സ്റ്റഡീസ് സെന്റര്‍ കോര്‍ഡിനേറ്ററും ഇംഗ്ലിഷ് ആന്‍ഡ് സെന്റര്‍ ഫോര്‍ റിസേര്‍ച്ച് വിഭാഗം മേധാവിയുമായ ഡോ. ലത നായര്‍, അസിസ്റ്റന്റ് പ്രൊഫസറും സെന്റര്‍ കോര്‍ഡിനേറ്ററുമായ ഡോ. പ്രീതി കുമാര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ മാക്സ്ലിന്‍ എം. മാക്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

  1.            റിപ്പോർട്ട് : Reshmi Kartha 

Leave a Reply

Your email address will not be published. Required fields are marked *