പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി

ഇന്ത്യൻ പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് അമേരിക്ക (IPFA) യുടെ സിൽവർ ജൂബിലി കൺവെൻഷൻ ജൂൺ 18 , 19 , 20 തീയതികളിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്നു.
കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി. ന്യൂയോർക് പെന്തെക്കോസ്റ്റൽ അസംബ്ലി സ്റ്റാറ്റൻ ഐലൻഡ്  സഭയാണ് വേദിയാകുന്നത്. ഈ വർഷത്തെ പ്രധാന പ്രസംഗകനായി പാസ്റ്റർ എം.എ. ജോൺ (കേരളം) പാസ്റ്റർ ഗ്ലെൻ ബഡോസ്‌കി എന്നിവർ എത്തി ചേരുന്നതാണ്. കോവിഡ് മാനദണ്ഡം പുലർത്തി നടത്തുന്ന പ്രസ്തുത കൺവെൻഷൻ ഓൺലൈൻ വഴിയായി നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. ലോക്കൽ ഏരിയയിൽ ഉള്ളവർക്ക് മാത്രമേ വ്യെക്തിപരമായി മീറ്റിംഗിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
ഈ വർഷത്തെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് “GO FORWARD ” എന്നാണ്.
(മുൻപോട്ടു പോകുക) . പാൻഡെമിക് മൂലം ഭാരപ്പെടുന്ന തലമുറയ്ക്ക് മുൻപോട്ടു പോകുവാൻ ദൈവത്തിന്റെ കല്പന മോശ ഏറ്റെടുത്തു മുൻപോട്ട് ചുവടുകൾ വെച്ചപ്പോൾ എതിരെ നിന്ന ചെങ്കടലിന്റെ ശക്തി മുറിച്ചു മാറ്റി ഇസ്രായേൽ ജനത്തെ മുൻപോട്ടു നടത്തിയ ദൈവം ഈ തലമുറയ്ക്കുള്ള സന്ദേശമായി – “മുൻപോട്ടു പോകുക”. വിശ്വാസ സമൂഹത്തിന്റെ പ്രത്യാശയെ ഉണർത്തുന്നതായിരിക്കും. ശക്തമായി ദൈവ വചന ഘോഷണം നടത്തുന്ന 2 ദൈവ ദാസന്മാരെയാണ് ഈ വർഷത്തെ മീറ്റിംഗിന് നേതൃത്വം നൽകുന്നത്. യുവജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം നേടിയ ഗ്ലെൻ ദൈവ വചനത്തിന്റെ ആഴങ്ങളിലേക്ക് ഈ തലമുറയെ കൊണ്ട് പോകുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ചെറിയ തുടക്കമായി തുടങ്ങിയെങ്കിലും പതറാതെ 25 വർഷങ്ങൾ പിന്നിട്ട
IPFA  യ്ക്കു തക്കതായ നേതൃത്വം നൽകുന്ന പാസ്റ്റർ മാത്യു ശാമുവേൽ  പ്രസിഡന്റ് ആയി പ്രവർത്തിച്ചു വരുന്നു. DR . ജോയ് P ഉമ്മൻ നാഷണൽ കോ-ഓർഡിനേറ്റർ ആയും,പാസ്റ്റർ രാജൻ കുഞ്ഞു വൈസ് പ്രസിഡന്റ് ആയും, പ്രവർത്തിക്കുന്ന എക്സിക്യൂട്ടീവ് ബോഡിക്കു ഫിന്നി അലക്സ് സെക്രട്ടറി ആയും, ജേക്കബ് സക്കറിയ ട്രെഷറർ ആയും പ്രവർത്തിച്ചു വരുന്നു.
മേരി ഈപ്പൻ ലേഡീസ് കോ-ഓർഡിനേറ്റർ ആണ് .യുവജനങ്ങളുടെ ഇടയിൽ ശക്തമായ നേതൃത്വം കൊടുക്കുന്ന Sheabin George – Youth Co-Ordinator ആയും ഈ വർഷത്തെ കൊയറിന്റെ ചുമതലയും വഹിക്കുന്നു.
Leave Comment