വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

post

ആലപ്പുഴ: ബുധനൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തത്. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം ഹേമലത ടീച്ചര്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റ്റി. സുജാത, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജാത മുരളി, ഭരണസമിതി അംഗങ്ങളായ ശോഭ മഹേശന്‍, ജി. മോഹനന്‍, അഡ്വ. ജി. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി.ജെ. സുജഭായി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *