വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ‘സംഗമം 2021’ വൻ വിജയം

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച  “സംഗമം 2021 ” മീറ്റ് ആന്റ് ഗ്രീറ്റ്’ പ്രോഗ്രാം ശ്രദ്ധേയമായി

അമേരിക്കയിൽ സംഹാരതാണ്ഡവമാടിയ കോവിഡ് മഹാമാരിയിൽനിന്നും , കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിൽ നിന്നുമൊക്കെ  അമേരിക്കൻ സമൂഹം അയവു നേടി  വലിയ ആശ്വാസം കൊള്ളുന്ന ഈ വേളയിൽ ന്യൂജേഴ്‌സിയിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ  സംഘടിപ്പിച്ച  മീറ്റ് ആൻഡ് ഗ്രീറ്റ്

പ്രോഗ്രാം സംഘടനയ്ക്കും അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളെ പ്രതീനിധീകരിച്ചു പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകർക്കും നവോന്മേഷം പകരുന്നതായി.

ന്യൂജേഴ്‌സിയിലെ എഡിസൺ നഗരത്തിൽ സ്ഥിതി ചെയുന്ന എഡിസൺ ഹോട്ടലിൽ സംഘടിപ്പിച്ച സമ്മേളനത്തിന് വേൾഡ് മലയാളി കൗൺസിലിന്റെ ഈറ്റില്ലമായ ന്യൂജേഴ്‌സി പ്രൊവിൻസാണ്  ആതിഥ്യമരുളിയത്

പരിപാടിയുടെ ഗ്രാൻഡ് സ്‌പോൺസർ തോമസ് മൊട്ടക്കലും കോ സ്‌പോൺസർ  ജെയിംസ് കൂടലും ആയിരുന്നു.

ചടങ്ങിൽ വേൾഡ് മലയാളി കൗൺസിലിന്റെ ചാരിറ്റി സ്‌കോളർഷിപ്പ് ഫോറം  കിക്ക് ഓഫ് നിർവഹിച്ചു  അമേരിക്ക റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദാണ്  അധ്യക്ഷത വഹിച്ചത് . ഗ്ലോബൽ വൈസ് പ്രസിഡന്റ് (അമേരിക്ക )എസ്.കെ.ചെറിയാൻ, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ നായർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ , ഡബ്ല്യൂഎംസി അമേരിക്ക റീജിയൻ ഭാരവാഹികളായ ബിജു ചാക്കോ, തോമസ് ചെല്ലേത്ത്, ഷാലു പുന്നൂസ്, പ്രൊവിൻസ് ഭാരവാഹികളായ ജിനേഷ് തമ്പി,  ഗോപിനാഥൻനായർ, ഫൗണ്ടിങ് മെമ്പർ  വർഗീസ് തെക്കേകര എന്നിവർ പരിപാടിയിൽ ആശംസസന്ദേശം നൽകി. ന്യൂയോർക്ക് പ്രൊവിൻഡ് ചെയർമാൻ വർഗീസ്

പി അബ്രഹാം, പ്രസിഡന്റ് ഈപ്പൻ ജോർജ്ജ്, റീജിയൻ ജോയിന്റ് ട്രെഷറർ സിസിലി ജോയി, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് ഷിബു സാമുവേൽ, സെക്രട്ടറി എമി, വാഷിങ്ടൺ പ്രൊവിൻസ് പ്രസിഡന്റ് മോഹൻ കുമാർ, പെൻസിൽവാനിയ  പ്രൊവിൻസ് ചെയർമാൻ സന്തോഷ് എബ്രഹാം,  പ്രസിഡന്റ് സിനു നായർ , കണക്റ്റികട്ട് പ്രൊവിൻസ് പ്രസിഡന്റ് മഞ്ജു സുരേഷ്, സെക്രട്ടറി ലിസ രാമചന്ദ്രൻ  , ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസൻ മണ്ണിൽ എന്നിവരോടൊപ്പം മറ്റു പ്രൊവിൻസ് നേതാക്കളും പരിപാടിയിൽ  പങ്കെടുത്തു. ഹരി നമ്പൂതിരി (ചെയർമാൻ), ജേക്കബ് കുടശ്ശനാട് (അഡ്മിൻ വൈസ് പ്രസിഡന്റ്), മധു നമ്പ്യാർ എന്നിവർ

സൂമിലൂടെ ആശംസകൾ അറിയിച്ചു. അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ചു
പിന്നീട് നടന്ന കലാപരിപാടികളിൽ ഗൃഹാതുരമുണർത്തുന്ന ഗാനങ്ങളുമായി സിജി ആനന്ദും ജിനു ജേക്കബും ഫിലാഡൽഫിയയിൽ നിന്നുള്ള റെനെ ജോസഫും നൃത്തപ്രകടനങ്ങളുമായി നിമ്മി ദാസും ടീമും ജിത്തു ജോസ് കൊട്ടാരക്കരയും ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനിയും ഫ്‌ളോറിഡയിൽ നിന്നുള്ള ബ്ലെസ്സനും കാണികളെ ഹരം കൊള്ളിച്ചു
ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി കസവു മുണ്ടിന്റെ പ്രത്യേക വിൽപ്പനയ്ക്ക് വിമൻസ് ഫോറം പ്രസിഡന്റ്  ഡോ. നിഷ പിള്ള, സെക്രട്ടറി മിലി ഫിലിപ്പ്,

ഡോ. റെമി, എമി യും   സംഘവും നേതൃത്വം നൽകി.
യൂത്ത് ഫോറം പദ്ധതികൾക്ക് ജോർജ്ജ് ഈപ്പനും  പ്രത്യേക ചാരിറ്റി വീഡിയോ സൃഷ്ടിക്കാൻ മുൻകൈയെടുത്ത മഞ്ജു സുരേഷ് , ചാരിറ്റി സംരംഭത്തിന് ശാലു പുന്നുസ്, സ്‌കോളേഴ്‌സ് പ്രോഗ്രാം പദ്ധതിക്ക് സിന്ധു സുരേഷ് , സജനി മേനോൻ , വെബ്‌സൈറ്റ് സംരംഭത്തിന് ബൈജു ഗോപിനാഥൻ , ഹരിത ഊർജ്ജം പ്രചരിപ്പിച്ചതിന് ലിസ, എന്നിവരെല്ലാം അവരവരുടെ മേഖലകളിൽ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചതിന് റീജിയൻ പ്രസിഡന്റ് തങ്കം അരവിന്ദ്  നന്ദി പറഞ്ഞു.

ആതിഥേയരായ ന്യൂജേഴ്‌സി പ്രൊവിൻസിന്റെ സാരഥികളായ ചെയർമാൻ ഡോ. ഗോപിനാഥൻ നായർ, പ്രസിഡന്റ്  ജിനേഷ് തമ്പി, അഡ്വൈസറി ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, സെക്രട്ടറി ഡോ. ഷൈനി രാജു, ട്രഷറർ   രവികുമാർ എന്നിവർ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാൻ പിടിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്കൻ റീജിയൻ ഭാരവാഹികളായ ചെയർമാൻ ഹരി നമ്പൂതിരി, പ്രസിഡന്റ്  തങ്കം അരവിന്ദ്, അഡ്വൈസറി ചെയർമാൻ തോമസ് മാത്യു, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജേക്കബ്  കുടശനാട്, സെക്രട്ടറി ബിജു ചാക്കോ, ട്രഷറർ തോമസ് ചെല്ലേത്ത് എന്നിവരും ഗ്ലോബൽ

ഭാരവാഹികളായ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ടി  .പി. വിജയൻ, വൈസ് പ്രസിഡന്റ് (ഓർഗനൈസഷൻ) ബേബി  മാത്യു സോമതീരം , വൈസ് പ്രസിഡന്റ് (അഡ്മിൻ) സി യു മത്തായി ,  സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി , ട്രഷറർ ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ (വൈസ് പ്രസിഡന്റ്) എസ് .കെ. ചെറിയാൻ എന്നിവരും ‘മീറ്റ് ആന്റ് ഗ്രീറ്റി’ൽ പങ്കെടുത്ത വേൾഡ് മലയാളി കൗൺസിൽ  കുടുംബാംഗങ്ങളെ അഭിനന്ദനങൾ അറിയിച്ചു

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർച്ച പരിപാടിയിൽ മുൻ ന്യൂജേഴ്‌സി പ്രൊവിൻസ് ജനറൽ സെക്രട്ടറി അനിൽ പുത്തൻചിറ , ഷൈജു ചെറിയാൻ,ജിനു അലക്സ്,  ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ സംഘടനാ നേതാക്കളായ സജിമോൻ ആന്റണി , ജയ് കുളമ്പിൽ , അജിത് ഹരിഹരൻ , പ്രശസ്ത ഗായിക സുമ നായർ , നർത്തകി

റുബീന സുധർമൻ
എന്നിവരോടൊപ്പം ഒട്ടേറെ പൗരപ്രമുഖർ  പങ്കെടുത്തു

പരിപാടിയുടെ  ഹൃദയസ്പർശിയായ  ചിത്രങ്ങൾ പകർത്തിയത് സിജോ പൗലോസ് ആയിരുന്നു. പ്രമുഖ അവതാരിക സോഫിയ മാത്യു എം സി
കർത്തവ്യം നിർവഹിച്ചു .

റിപ്പോർട്ട് : ജിനേഷ് തമ്പി

Leave Comment