“തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്” പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി സീ കേരളം പരമ്പരകൾ


on June 29th, 2021
             
കൊച്ചി: സീ കേരളം ചാനലും ചാനലിലെ സീരിയൽ കഥാപാത്രങ്ങളും മലയാളീ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനം രണ്ടാം അടച്ചിടൽ നേരിട്ടപ്പോൾ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകി ഷൂട്ടിങ്ങുകൾ താത്കാലികമായി നിർത്തിവെച്ചു പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളും ലോക്ക്ഡൗണിലാരുന്നു. ഇപ്പോഴിതാ ടെലിവിഷൻ ചിത്രീകരണത്തിന് സർക്കാർ അനുമതി ലഭിച്ചതോടുകൂടി സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു.ഈ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക . തിങ്കൾ മുതൽ വെള്ളി വരെ 6 മുതൽ 9 മണി വരെ നിങ്ങളുടെ സ്വീകരണമുറികളിലെ നിറസാന്നിധ്യമാകുവാൻ പൂക്കാലം വരവായി, കൈയ്യെത്തും ദൂരത്തു, ചെമ്പരത്തി, കാർത്തികദീപം, നീയും ഞാനും, മിസ്സിസ് ഹിറ്റ്ലർ, മനം പോലെ മംഗല്യം എന്നീ പരമ്പരകൾ പുത്തൻ പുതിയ എപ്പിസോഡുകളുമായാണ് തിരികെയെത്തിയിരിക്കുന്നത്.
ആവർത്തനവിരസതയില്ലാതെ ഏറ്റവും പുതിയ എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്കായി സർപ്രൈസുകൾ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് സീ കേരളം താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കു വെക്കുന്നത്. “തിരികെ എത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്” എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകളും സോഷ്യൽമീഡിയയിൽ തരംഗമായിരിക്കുകയാണ്.
തികച്ചും നൂതനമായൊരു ആശയമാണ് സീ കേരളത്തിന്റെ തിരിച്ചുവരവിലെ മുഖ്യാകർഷണം. ഒരു വാതിൽപ്പഴുതിലൂടെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങൾ അവരുടെ തിരിച്ചുവരവിനെ അറിയിക്കുന്ന ആകർഷകമായ ഒരു ചെറു വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. കഥാപാത്രങ്ങൾ പ്രേക്ഷകരുടെ വീടുകളിലേക്ക് തിരിച്ചെത്തിയെന്ന് അറിയിക്കുന്നതിനുള്ള വളരെ രസകരവുമായ ആശയമായാണ് ചാനൽ ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. സീ കേരളം ചാനലിലെ എല്ലാ സീരിയലുകളുടേയും ഏറ്റവും പുതിയ എപ്പിസോഡുകൾ ഇന്ന് ആരംഭിക്കുകയാണ്. നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് അവർ എത്തുന്നു, ടിവി ഓൺ ചെയ്യാൻ റെഡി അല്ലെ.
                                                       റിപ്പോർട്ട്  :   Anju V Account Executive

Leave a Reply

Your email address will not be published. Required fields are marked *