ഫെഡറൽ ബാങ്ക് എം.ഡി. യായി ശ്യാം ശ്രീനിവാസൻ തുടരും


on July 10th, 2021

കൊച്ചി: ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്റെ പുനർ നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബർ 22 വരെ മൂന്നു വർഷത്തേക്കാണ് പുനർ നിയമനം. 2021 സെപ്റ്റംബർ 22-ന് കാലാവധി തീരുന്നതിനെ തുടർന്ന് മൂന്നു വർഷത്തേക്ക് കൂടി നിയമനം നൽകാൻ ജൂലായിൽ തന്നെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ആർ.ബി.ഐ.യുടെ അനുമതി തേടിയിരുന്നു.

ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോർമിസ് കഴിഞ്ഞാൽ ഏറ്റവുമധികം കാലം ബാങ്കിൻ്റെ മേധാവിയായ  ആളായിരിക്കുകയാണ് ശ്യാം ശ്രീനിവാസൻ.

                                               റിപ്പോർട്ട് :  Sneha Sudarsan  (Account Executive)

Leave a Reply

Your email address will not be published. Required fields are marked *