ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തു

Picture

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവരെ സഹായിക്കാന്‍ ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ വീണ്ടും സഹായഹസ്തവുമായെത്തി. തിരുവല്ല നിരണം സെന്റ് മേരീസ് ഹൈസ്കൂള്‍, മോഴശേരി എംഡിഎല്‍പി സ്കൂള്‍ എന്നിവര്‍ക്ക് 10 സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിതരണം ചെയ്തു.

നേരത്തെയും ഹ്യൂസ്റ്റണില്‍ നിന്നുള്ള ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തിരുന്നു. കോവിഡ് മഹാമാരികാലത്ത് സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനം തടസ്സപ്പെട്ട സാഹചര്യം ഉണ്ടായപ്പോഴാണ് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സഹായവുമായി മുന്നിട്ടിറങ്ങിയത്.

നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകന്‍ മാത്യു. ടി. തോമസ് എം.എല്‍.എയില്‍ നിന്നും ഫോണുകള്‍ ഏറ്റുവാങ്ങി. പരിപാടിയില്‍ ഫാ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ബിബിന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം രാജു പുളിമ്പള്ളില്‍, സ്കൂള്‍ മാനേജര്‍ വര്‍ഗീസ് എം. അലക്‌സ്, ട്രസ്റ്റി പി.ജി. കോശി, കമ്മിറ്റിയംഗം ബാബു പുത്തുപ്പള്ളി, ടീച്ചര്‍ ഇന്‍ ചാര്‍ജ് സരസു. പി. വര്‍ഗീസ്, അബി ഫിലിപ്പ്, മോഴശേരി എംഡിഎല്‍പിഎസ് പ്രധാനാധ്യാപിക ഏലിയാമ്മ ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

Picture2

മറ്റൊരു ചടങ്ങില്‍ സ്മാര്‍ട്ട് ഫോണ്‍ കെപിസിസി സെക്രട്ടറി എന്‍. ശെല്‍വരാജില്‍ നിന്നും തിരുവല്ല മുത്തൂറ്റ് എന്‍എസ്എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് അനില്‍കുമാരി ജെ. ഏറ്റുവാങ്ങി. ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ ് ജയകുമാര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ ശോഭ വിനു, ജാസ് പോത്തന്‍, രാജേഷ് മലയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോവിഡ് പകര്‍ച്ചവ്യാധി ശക്തമായതിനെത്തുടര്‍ന്നു കഴിഞ്ഞു ഒന്നരവര്‍ഷമായി സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണുകളെയും ലാപ്‌ടോപ്പുകളെയും ടിവിയെയും മാത്രം ആശ്രയിച്ച് വിദ്യാഭ്യാസം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ നിര്‍ധനരായ പലര്‍ക്കും അതിനു കഴിയുന്നില്ലെന്ന വിവരത്തെ തുടര്‍ന്നാണ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഇത്തരമൊരു സഹായപദ്ധതിയുമായി രംഗത്ത് ഇറങ്ങിയത്.

തിരുവല്ലയിലും പരിസരപ്രദേശങ്ങളിലും ഒട്ടനവധി പദ്ധതികള്‍ വിജയകരമായി നടത്തിയിട്ടുള്ള ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പത്ത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ കുട്ടികള്‍ക്ക് ആദ്യഘട്ടമായി സംഭാവനയായി നല്‍കിരുന്നു. തിരുമൂലപുരം എസ്എന്‍വി ഹൈസ്കൂളിലെ നിര്‍ധനരായ കുട്ടികളുടെ പഠനാവശ്യം മുന്‍നിര്‍ത്തി നടത്തിയ പരിപാടിയില്‍ സ്കൂളിലെ പ്രധാന അധ്യാപിക സന്ധ്യ ഡി. ഫോണുകള്‍ സനല്‍പണിക്കരില്‍ നിന്നും നേരത്തെ ഫോണുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇത് പരിപാടിയുടെ രണ്ടാം ഘട്ടമാണ്. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാടിന്റെ നേതൃത്വത്തില്‍ സുജ കോശി, ഉമ്മന്‍ തോമസ്, ടെരീഷ് തോമസ്, റോബിന്‍ ഫിലിപ്പ് എന്നിവരാണ് ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരത്തില്‍ ഒട്ടനവധി വിദ്യാഭ്യാസ, സാമൂഹിക പരിപാടികള്‍ ഫ്രണ്ട് ഓഫ് തിരുവല്ല ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. തിരുവല്ലയിലെ വിവിധ സ്കൂളുകളില്‍ ഇത്തരം പരിപാടികള്‍ തുടര്‍ന്നും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave Comment