സാക്രമെന്റോ മലയാളികളുടെ ഓണം ഗൃഹാതുരത്വമുണര്‍ത്തി

സാക്രമെന്റോ( കാലിഫോര്‍ണിയ): കോവിഡ് മഹാമാരിയുടെ അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷവും വിര്‍ച്വല്‍ ഓണം ആഘോഷത്തിലേക്കുതിരിയുകയായിരുന്നു സാക്രമെന്റോ മലയാളികള്‍. കാലിഫോര്‍ണിയയിലെ സാക്രമെന്റോ മലയാളികളുടെ കൂട്ടായ്മയായ സര്‍ഗം, ഓണ്‍ലൈന്‍ ഓണാഘോഷം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ വളരെ മനോഹരമായി കൊണ്ടാടി.

ഒരു ഓണ്‍സൈറ്റ് ഓണാഘോഷത്തിനുള്ള വഴി പതിയെ തുറന്നുവെങ്കിലും ,കൂടിവരുന്ന കോവിഡ് കേസുകളും , സ്‌റ്റേറ്റ് നിയന്ത്രണങ്ങളും മാനിച്ചു ഓണാഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആയിനടത്തുവാന്‍ സര്‍ഗംതീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും സര്‍ഗം അംഗങ്ങള്‍ക്ക് ഇത്തവണ വ്യത്യസ്തമായ ഒരുവേദിഒരുക്കാന്‍കഴിഞ്ഞു എന്നതൊട്ടറവ് വേറിട്ട് നിന്ന ഒരു അനുഭവമായി.

ഒരു സ്‌റ്റേജ്ല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് പോലെതന്നെ എല്ലാ കലാകാരന്മാരെയും ഒത്തൊരുമിപ്പിച്ചു ഒരുസ്ഥലത്തു കൂട്ടിവരുത്തി ഈ കള്‍ച്ചറല്‍ പ്രോഗ്രാം അവതരിപ്പിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമംതന്നെ ആയിരുന്നു. ഒരുവേദി കണ്ടുപിടിക്കുകയും, പങ്കെടുക്കാന്‍ സന്നദ്ധരായ കലാകാരന്മാരെയും കലാകാരികളെയും ,പ്രായഭേദമെന്യേ സജ്ജരാക്കുകയും , കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ അവര്‍ക്കു ഓരോരുത്തര്‍ക്കും പ്രത്യേക സമയം നിശ്ചയിക്കുകയും , തങ്ങള്‍ക്ക് നിശ്ചയിച്ചസമയത്തുതന്നെ അവര്‍പരിപാടികള്‍ വേദിയില്‍അവതരിപ്പിച്ചുപോകുകയുംചെയ്തതിലൂടെ , ഒരുഓണ്‍ സൈറ്റ് പരിപാടിയുടെ പ്രതീതി ഉണ്ടാക്കുകയായിരുന്നു ഇത്തവണ.

എല്ലാ പരിപാടികളും റെക്കോര്‍ഡ് ചെയ്തുഓണ്‍ലൈന്‍ലൂടെ സംപ്രേഷണം ചെയ്യുകയും ,തടസങ്ങളൊന്നും ഇല്ലാതെതന്നെ എല്ലാവരിലേക്കും ഓണസന്ദേശം എത്തിക്കുകയും ചെയ്തു.
പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയ പ്രതീഷ് എബ്രഹാം, ഭവ്യ സുജയ് എന്നിവരുടെ മികവുറ്റപ്രയത്‌നങ്ങള്‍ ആണ് ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ കുറ്റമറ്റതും ആസ്വാദ്യകരവുമാക്കിതീര്‍ത്തത്. വേദിയില്‍ പരിപാടികള്‍ നിയന്ത്രിച്ച സജീവ് പിള്ളൈ ,സെല്‍വ ആലങ്ങാടന്‍ എന്നിവരുടെ അവതരണമികവും എടുത്തുപറയേണ്ട ഒന്നുതന്നെ.

കലാപരിപാടികളില്‍ മാത്രം ഒതുങ്ങിനിന്നില്ല സര്‍ഗ്ഗത്തിന്റെ ഓണാഘോഷങ്ങള്‍ .കഴിഞ്ഞ വര്‍ഷത്തെപോലെ തന്നെ വിജയകരമായ ഒരു പായസമേള ഇത്തവണയും സാക്രമെന്റോ മലയാളികളുടെ
ഓണാഘോഷത്തിന് മാറ്റുകൂട്ടി. ഏഴോളം പായസങ്ങള്‍ ഒരുസ്ഥലത്തുതന്നെ പാചകംചെയ്തു, ഓര്‍ഡര്‍ ചെയ്ത എല്ലാവര്ക്കും ,സാക്രമെന്റോയുടെ എല്ലാഭാഗത്തും , കൃത്യസമയത്തുതന്നെ എത്തിച്ചു കൊടുക്കുകഎന്നത് ഏറെ ശ്രദ്ധയും , കഠിനാദ്ധ്വാനവും വേണ്ട ഒരുകാര്യമായിരുന്നു.

വളരെ ഭംഗിയായി അതു നിര്‍വഹിച്ച എല്ലാഭാരവാഹികളും സാക്രമെന്റോമലയാളികളില്‍ നിന്നും ഏറെപ്രശംസഏറ്റുവാങ്ങി. വരുംവര്‍ഷങ്ങളിലും ഇതുവിജയകരമായി നടത്തുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ പ്രദേശത്തെ കര്‍ഷകരെ അംഗീകരിക്കുന്ന കര്‍ഷകശ്രീഅവാര്‍ഡുകള്‍ ഇത്തവണയും മുടക്കംകൂടാതെ നടന്നു. കൂടുതല്‍ആളുകള്‍ പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട്തന്നെ കൃഷിയിലേക്കു തിരിയുന്നത്തീര്‍ത്തും പ്രശംസനീയമായ ഒന്നാണ്. കൂടാതെതന്നെ ,സാക്രമെന്റോയിലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ്‌സിനെ ആദരിക്കുകയും അവര്‍ക്കു അവാര്‍ഡുകള്‍കൊടുക്കുകയും ചെയ്തതിലൂടെ , സര്‍ഗം അവരുടെസാമൂഹിക പ്രതിബദ്ധതയും , പുതിയതലമുറയെ എത്രമാത്രംസപ്പോര്‍ട്ട് ചെയ്യുന്നുഎന്നുള്ളതും പ്രകടമാക്കുന്നു.

പ്രസിഡന്റ് രാജന്‍ ജോര്‍ജ്, ചെയര്‍പേഴ്‌സണ്‍ രശ്മി നായര്‍ ,സെക്രട്ടറി മൃദുല്‍ സദാനന്ദന്‍, ട്രെഷറര്‍ സിറില്‍ ജോണ്‍ , വൈസ് പ്രസിഡന്റ് വില്‍സണ്‍ നെച്ചിക്കാട്ട് , ജോയ്ന്റ് സെക്രട്ടറി ജോര്‍ജ് പുളിച്ചുമാക്കല്‍ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍ഗംപരിപാടികള്‍ വിജയകരമായി നടത്തപ്പെടുന്നത്.

അവരോടൊപ്പം സഹകരിച്ചുപ്രവര്‍ത്തിക്കുന്ന എല്ലാകമ്മറ്റിഅംഗങ്ങളുടെയും കൂട്ടായപ്രവര്‍ത്തന ഫലമാണ് ഓരോപരിപാടികളുടെയും വിജയരഹസ്യം.

ഓണാഘോഷപരിപാടികള്‍ കാണുന്നതിന് ഈ ലിങ്ക്ക്ലിക്ക്‌ചെയ്യുക : https://www.youtube.com/watch?v=DTE6zQRg9jg

SARGAM ONAM 2021 – A VIRTUAL TREAT – PREMIERE SHOW
Virtual celebration of Sargam Onam 2021. Participants from the Sargam Sacramento community members and their family performing Thiruvathira, Classical and CinematÅic dances & Music
www.youtube.com

Leave a Reply

Your email address will not be published. Required fields are marked *