പത്തനംതിട്ട ഇടയാറന്മുള സ്വദേശി മനോജ് നായര്‍ (41) ബ്രാംപ്ടണില്‍ അന്തരിച്ചു

എഡ്മണ്‍ടണ്‍ : കാനഡ എഡ്മണ്‍ടണില്‍ താമസമാക്കിയിരുന്ന, പത്തനംതിട്ട ഇടയാറന്മുള ചെറുവള്ളില്‍ വീട്ടില്‍ സോമശേഖരന്‍ നായരുടെയും സരസമ്മ സോമന്റെയും മകനായ മനോജ് നായര്‍ (41) ബ്രാംപ്ടണില്‍ അന്തരിച്ചു.

മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം ബ്രാംപ്ടണിലേക്ക് മാറിയത്. എഡ്മണ്‍ടണ്‍ എന്‍.എസ്.എസ് സംഘടനയിലും , മറ്റു സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം ആയിരുന്ന മനോജ് നായര്‍ നല്ലൊരു ഗായകന്‍കൂടി ആയിരുന്നു.

ഭാര്യ അമ്പിളി നായര്‍ ഖത്തറില്‍, ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്നു. മക്കള്‍: ആര്യന്‍, അര്‍ജ്ജുന്‍, സഹോദരന്‍ അശോകന്‍ നായര്‍.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംസ്ക്കാരം പിന്നീട് അറിയിക്കുന്നതായിരിക്കും

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി .

Leave a Reply

Your email address will not be published. Required fields are marked *